കേരളം

kerala

ETV Bharat / state

ശബരിമല മുന്നൊരുക്കങ്ങള്‍ നവംബര്‍ 10നകം പൂര്‍ത്തീകരിയ്ക്കുമെന്ന് മന്ത്രി വീണ ജോര്‍ജ് - sabarimala pilgrimage

'അതിശക്തമായ മഴ നിര്‍മാണ പ്രവര്‍ത്തനങ്ങളെ ബാധിച്ചുവെങ്കിലും എല്ലാ പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കും.'

ശബരിമല മുന്നൊരുക്കങ്ങള്‍  ശബരിമല മുന്നൊരുക്കങ്ങള്‍ വാര്‍ത്ത  വീണ ജോര്‍ജ് വാര്‍ത്ത  ശബരിമല തീര്‍ഥാടനം വാര്‍ത്ത  ശബരിമല തീര്‍ഥാടനം  ശബരിമല തീര്‍ത്ഥാടനം  ശബരിമല തീര്‍ത്ഥാടനം വാര്‍ത്ത  sabarimala pilgrimage preparations  sabarimala pilgrimage preparations news  veena george  veena george news  sabarimala pilgrimage  sabarimala pilgrimage news
ശബരിമല മുന്നൊരുക്കങ്ങള്‍ നവംബര്‍ 10നകം പൂര്‍ത്തീകരിയ്ക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്

By

Published : Nov 6, 2021, 9:42 PM IST

പത്തനംതിട്ട: ശബരിമല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നവംബർ 10നകം പൂര്‍ത്തീകരിയ്ക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. അതിശക്തമായ മഴ നിര്‍മാണ പ്രവര്‍ത്തനങ്ങളെ ബാധിച്ചുവെങ്കിലും എല്ലാ പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കും. ശബരിമല തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കലക്‌ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

മന്ത്രി വീണ ജോര്‍ജ് മാധ്യമങ്ങളോട്

കഴിഞ്ഞ രണ്ടു വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ തീര്‍ഥാടകര്‍ ഇത്തവണ വരുന്നതിനാല്‍ അവര്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനായി വാട്ടര്‍ കിയോസ്‌കുകള്‍ സജ്ജമാക്കും. കൊവിഡ് കാലമായതിനാല്‍ തീര്‍ഥാടകര്‍ വെള്ളം കുടിക്കുന്നതിനായി സ്റ്റീല്‍ ഗ്ലാസ് കരുതുന്നത് ഉചിതമാകുമെന്ന് മന്ത്രി പറഞ്ഞു.

കൊവിഡ് മാനദണ്ഡം കര്‍ശനമായി പാലിയ്ക്കണം

കൊവിഡ് വാക്‌സിന്‍ രണ്ടു ഡോസ് എടുത്തവര്‍ക്കും 72 മണിക്കൂറിനിടെ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധന ഫലം നെഗറ്റീവ് ആയവര്‍ക്കും പ്രവേശനം അനുവദിയ്ക്കും. എല്ലാവരും കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിയ്ക്കണമെന്ന് മന്ത്രി പറഞ്ഞു. തീര്‍ഥാടനത്തിനിടെ രോഗലക്ഷണം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ അടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണം.

നിലയ്ക്കലില്‍ ആര്‍ടി ലാമ്പ്, ആന്‍റിജന്‍ ടെസ്റ്റ് ലാബ് സജ്ജമാക്കും. ചെങ്ങന്നൂര്‍, കോട്ടയം, തിരുവല്ല റെയില്‍വേ സ്‌റ്റേഷനുകളിലും ജില്ലയിലെ പ്രധാനപ്പെട്ട ഇടത്താവളങ്ങളിലും ആര്‍ടിപിസിആര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കും. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ബിഎസ്എന്‍എല്ലിനു പുറമേ മറ്റ് സേവനദാതാക്കളുടെ സേവനവും ഉറപ്പാക്കും.

ദേവസ്വം ബോര്‍ഡ് നവംബര്‍ 8 മുതല്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് താമസ സൗകര്യം ഉറപ്പാക്കും. 11 മുതല്‍ പ്രസാദ നിര്‍മാണം ആരംഭിയ്ക്കും. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്‍റെ ചുമതലയില്‍ നാല് ഓഫീസുകളുടെ അറ്റകുറ്റപ്പണി നടന്നു വരികയാണ്. പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്‍റെ പ്രവര്‍ത്തനങ്ങള്‍ 13 ഓടെ പൂര്‍ത്തിയാകുമെന്നും മന്ത്രി അറിയിച്ചു.

Also read: ശബരിമല തീര്‍ഥാടനം : ആക്ഷന്‍ പ്ലാനുമായി ആരോഗ്യ വകുപ്പ്

ABOUT THE AUTHOR

...view details