കേരളം

kerala

ശബരിമലയില്‍ പടിപൂജ ഡിസംബര്‍ 15 വരെ തുടരും

By

Published : Nov 18, 2020, 7:36 PM IST

കൊവിഡ് പശ്ചാത്തലത്തില്‍ തീര്‍ഥാടകരെ പ്രവേശിപ്പിക്കാതിരുന്ന മീനമാസ ( മാര്‍ച്ച്) പൂജകള്‍ മുതല്‍ മുടങ്ങിയ മലയാള മാസത്തിലെ പടി പൂജയും ഉദയാസ്തമന പൂജയുമാണ് നടന്നുവരുന്നത്. ദീപാരാധനയ്ക്ക് ശേഷമാണ് പടിപൂജ തന്ത്രിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്നത്.

Sabarimala pilgrimage  ശബരിമല പടിപൂജ  ശബരിമല ക്ഷേത്രം  ഉദയാസ്തമന പൂജ  ദീപാരാധന  മലയാള മാസത്തിലെ പടി പൂജ  മണ്ഡലകാലം  sabarimala padipooja  Sabarimala Ayyappa Temple  Mandalam Makaravilakku season  sabarimala devotees
ശബരിമലയില്‍ പടിപൂജ ഡിസംബര്‍ 15 വരെ തുടരും

പത്തനംതിട്ട: സാധാരണ മലയാള മാസപൂജകള്‍ക്കായി ശബരിമല നട തുറക്കുന്ന അഞ്ച് ദിവസങ്ങളില്‍ മാത്രം നടത്തിയിരുന്ന പടിപൂജയും ഉദയാസ്തമന പൂജയും ഈ മണ്ഡലകാലത്ത് ഡിസംബര്‍ 15 വരെ ദിവസവും നടക്കും. മകരവിളക്ക് തീര്‍ഥാടന കാലത്ത് ഡിസംബര്‍ 31 മുതല്‍ ജനുവരി 10 വരെയും ശേഷം ജനുവരി 15 മുതല്‍ 19 വരെയും പടി പൂജയും ഉദയാസ്തമന പൂജയും നടത്താനും തീരുമാനിച്ചിട്ടുണ്ട്.

കൊവിഡ് പശ്ചാത്തലത്തില്‍ തീര്‍ഥാടകരെ പ്രവേശിപ്പിക്കാതിരുന്ന മീനമാസ (മാര്‍ച്ച്) പൂജകള്‍ മുതല്‍ മുടങ്ങിയ മലയാള മാസത്തിലെ പടി പൂജയും ഉദയാസ്തമന പൂജയുമാണ് നടന്നുവരുന്നത്. പടി പൂജയും ഉദയാസ്തമന പൂജയും മുടങ്ങിപോയവരെ അറിയിക്കുകയും എത്താന്‍ കഴിയാത്തവര്‍ക്ക് പകരമായി ലിസ്റ്റില്‍ നിന്ന് ശേഷം ഉള്ളവരെ പരിഗണിക്കുകയും അവര്‍ക്കും എത്താന്‍ കഴിയാത്ത പക്ഷം പുതിയതായി ബുക്ക് ചെയ്യുന്നവരെ പരിഗണിക്കുകയും ചെയ്യും.

ദീപാരാധനയ്ക്ക് ശേഷമാണ് പടിപൂജ തന്ത്രിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്നത്. പതിനെട്ട് പടികളെയും 18 മലകളായി സങ്കല്‍പ്പിച്ച് അഭിഷേകവും നേദ്യവും പൂജകളും നടത്തുന്നു. ഉദയാസ്തമന പൂജ രാവിലെ എട്ട് മുതല്‍ അത്താഴപൂജ വരെ 18 പൂജകളായി നടക്കുന്നു. പടിപൂജയ്ക്ക് 75,000 രൂപയാണ് നിരക്ക്. നിലവില്‍ 2036 വരെയുള്ള വര്‍ഷങ്ങളിലെ ബുക്കിങ് കഴിഞ്ഞു. ഉദയാസ്തമന പൂജയുടെ നിരക്ക് 40,000 രൂപ. നിലവില്‍ 2027 വരെയുള്ള ബുക്കിങ് പൂര്‍ത്തിയായി.

ABOUT THE AUTHOR

...view details