കേരളം

kerala

ETV Bharat / state

മണ്ഡലകാല തീർഥാടനത്തിന് സമാപനം: ശബരിമല നട 30ന് വീണ്ടും തുറക്കും - തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ

തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ ഉച്ചയ്ക്ക് 12.30നും ഒരുമണിക്കും മധ്യേയുള്ള മുഹൂർത്തത്തിൽ നടന്നു

SABARIMALA PILGRIMAGE  ശബരിമല തീർഥാടനം  മണ്ഡലകാല തീർഥാടനത്തിന് സമാപനം  ശബരിമല  Sabarimala  തങ്ക അങ്കി  SABARIMALA PILGRIMAGE MANDALA MAHOTSAVAM  ശബരിമല മണ്ഡലമഹോത്സവം  തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ  കണ്ഠര് രാജീവര്
മണ്ഡലകാല തീർഥാടനത്തിന് സമാപനം

By

Published : Dec 27, 2022, 6:00 PM IST

മണ്ഡലകാല തീർഥാടനത്തിന് സമാപനം

പത്തനംതിട്ട:41 ദിവസത്തെ മണ്ഡലകാല തീർഥാടനത്തിന് സമാപനം കുറിച്ച് ശബരീശന് തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ നടന്നു. ഇന്ന് ഉച്ചയ്ക്ക് 12.30നും ഒരുമണിക്കും മധ്യേയുള്ള മുഹൂർത്തത്തിലാണ് മണ്ഡലപൂജ നടന്നത്. ഇനി മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് വൈകിട്ട് വീണ്ടും നടതുറക്കും.

തന്ത്രി കണ്ഠര് രാജീവര് മുഖ്യകാർമികത്വം വഹിച്ചു. തങ്ക അങ്കി ചാർത്തിയ അയ്യനെ കണ്ട സായൂജ്യവുമായാണ് അയ്യപ്പന്മാർ മലയിറങ്ങിയത്. കൊവിഡ് നിയന്ത്രണങ്ങൾ തീർത്ത രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഭക്തജനപ്രവാഹം അഭൂതപൂർവമായി വർധിച്ച മണ്ഡലകാല തീർഥാടനത്തിനാണ് അയ്യപ്പസന്നിധി ഇക്കുറി സാക്ഷ്യം വഹിച്ചത്.

ഇന്ന് വൈകിട്ട് പത്തുമണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും. മണ്ഡലപൂജ സമയത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ. കെ അനന്തഗോപൻ, എ.ഡി.ജി.പി എം.ആർ അജിത്കുമാർ, ആലപ്പുഴ ജില്ല കലക്‌ർ വി.ആർ കൃഷ്‌ണതേജ, എ.ഡി.എം വിഷ്‌ണുരാജ്, സന്നിധാനം സ്‌പെഷൽ ഓഫിസർ ആർ. അനന്ദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഇനി മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് വൈകിട്ട് അഞ്ചുമണിക്ക് നട തുറക്കും. 2023 ജനുവരി 14നാണ് മകരവിളക്ക്.

ABOUT THE AUTHOR

...view details