പത്തനംതിട്ട:ശബരിമല ദർശനത്തിന് എത്തിയ തീർത്ഥാടകൻ കുഴഞ്ഞു വീണ് മരിച്ചു. തമിഴ്‌നാട് ഉസ്‌ലാംപെട്ടി സ്വദേശി ദണ്ഡപാണിയാണ് മരിച്ചത്(Sabarimala Pilgrim From Tamil Nadu Died). അപ്പാച്ചിമേട്ടില്‍ വച്ച് കുിഴഞ്ഞ് വീണ ദണ്ഡപാണിയെ ഉടന്‍ പമ്പ ആശുപുത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ശബരിമല തീര്‍ത്ഥാടകന്‍ കുഴഞ്ഞ് വീണ് മരിച്ചു; തമിഴ്‌നാട് സ്വദേശി ദണ്ഡപാണിയാണ് മരിച്ചത് - ശബരിമലയിലെ വരുമാനം എത്ര
Sabarimala Pilgrim From Tamil Nadu Died: തമിഴ്‌നാട്ടില്‍ നിന്ന് ശബരിമലയിലെത്തിയ തീര്‍ത്ഥാടകന്‍ കുഴഞ്ഞ് വീണ് മരിച്ചു, അപ്പാച്ചിമേട്ടില്‍ വച്ച് കുഴഞ്ഞ് വീണ ദണ്ഡപാണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Sabarimala Pilgrim From Tamil Nadu Died
Published : Dec 20, 2023, 3:38 PM IST
അതേസമയം ശബരിമല ദർശനത്തിനെത്തിയ തീർത്ഥാടകൻ താഴ്‌ചയിലേക്ക് ചാടിയത് പരിഭ്രാന്തിക്ക് കാരണമായി. ഇന്ന് ( 20-12-2023) രാവിലെയാണ് സംഭവം. പാലക്കാട് സ്വദേശി കോമനാണ് താഴ്‌ചയിലേക്ക് ചാടിയത്. ഇയാളുടെ ഇരുകാലുകള്‍ക്കും ഗുരുതര പരിക്കേറ്റതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കോമന്‍ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്ന് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു. ഇയാളെ പമ്പ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണിപ്പോള്‍.