പത്തനംതിട്ട :ശബരിമലയടക്കം ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്കുള്ള വഴി പുനസ്ഥാപിച്ചതായി പൊതുമരാമത്ത് വകുപ്പ്. മഴ കനത്ത സാഹചര്യത്തില്‍ റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്നാണ് വഴി തിരിച്ചുവിട്ടത്. യാത്രാപ്രാധാന്യം കണക്കിലെടുത്ത് അടിയന്തരമായി ചില റോഡുകളില്‍ ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു.
കുമ്പഴ-കോന്നി വഴി വെട്ടൂര്‍ റോഡ്, അടൂര്‍-കൈപ്പട്ടൂര്‍-പത്തനംതിട്ട റോഡ് എന്നിവടങ്ങളില്‍ ഗതാഗതം പുനസ്ഥാപിച്ചു. അടൂര്‍-കൈപ്പട്ടൂര്‍-പത്തനംതിട്ട റോഡില്‍ കൈപ്പട്ടൂര്‍ പാലത്തിന്‍റെ അപ്രോച്ച് റോഡിന്‍റെ അറ്റകുറ്റപ്പണികള്‍ നടക്കുകയാണ്.
ഈ സാഹചര്യത്തില്‍ പാലത്തില്‍കൂടി ഭാരം കുറഞ്ഞ വാഹനങ്ങള്‍ നിയന്ത്രണവിധേയമായി ഒരുവരി ഗതാഗതം മാത്രമാണ് അനുവദിച്ചത്. പന്തളം-ഓമല്ലൂര്‍ റോഡ്, പന്തളം കൈപ്പട്ടൂര്‍ റോഡ്, കൊച്ചാലുംമൂട്- പന്തളം റോഡ് എന്നിവ വെള്ളക്കെട്ട് മൂലം ഇപ്പോഴും സഞ്ചാരയോഗ്യമല്ല.