കേരളം

kerala

ETV Bharat / state

VIDEO | പടി പതിനെട്ടിലും ദീപങ്ങൾ തെളിഞ്ഞു; പടിപൂജ കണ്ടു തൊഴുത് ആയിരങ്ങൾ

ശബരിമലയിലെ പതിനെട്ടുപടികളിലും പട്ടും പൂക്കളും ദീപങ്ങളും അർപ്പിച്ച് പൂജ നടന്നു. ഇന്നലെ സന്ധ്യയ്‌ക്ക് ദീപാരാധനയ്ക്ക് ശേഷമായിരുന്നു പടിപൂജ.

sabarimala padipooja  sabarimala  padipooja  sabarimala pilgrims  sabarimala pilgrimage  sabarimala devotees  ശബരിമല  ശബരിമല തീർഥാടനം  ശബരിമല തീർഥാടകർ  ശബരിമല പടിപൂജ  പടിപൂജ  പടിപൂജ ശബരിമല  ശബരിമല വിശേഷാൽ പൂജ  ശബരിമലയിലെ പതിനെട്ടുപടികളിലും പൂജ  ശബരിമല പതിനെട്ടാംപടി ഐതീഹ്യം
പടിപൂജ

By

Published : Jan 16, 2023, 8:00 AM IST

ശബരിമല പടിപൂജ ദൃശ്യങ്ങൾ

പത്തനംതിട്ട:ശബരിമലയിലെ വിശേഷാൽ പൂജയായ പടിപൂജ നടന്നു. ശബരിമലയിലെ പവിത്രമായ പതിനെട്ടുപടികളിലും പട്ടും പൂക്കളും ദീപങ്ങളും അർപ്പിച്ച് ഇന്നലെ സന്ധ്യയ്‌ക്ക് പൂജ നടത്തി. ദീപപ്രഭയിൽ ജ്വലിച്ച് പുഷ്‌പ വൃഷ്‌ടിയിൽ സുഗന്ധം പരത്തിനിന്ന പതിനെട്ടുപടികളുടെ അപൂർവ്വ കാഴ്‌ചയ്ക്ക് സന്നിധാനത്ത് ആയിരങ്ങൾ സാക്ഷിയായി.

ദീപാരാധനയ്ക്ക് ശേഷം തന്ത്രി കണ്‌ഠരര് രാജീവരുടെ കാർമ്മികത്വത്തിലും മേൽശാന്തി കെ ജയരാമൻ നമ്പൂതിരിയുടെ സഹകാർമികത്വത്തിലുമാണ് ഒരു മണിക്കൂറോളം നീണ്ട പടിപൂജ നടന്നത്. പൂജയുടെ തുടക്കത്തിൽ ആദ്യം പതിനെട്ടാംപടി കഴുകി പട്ടുവിരിച്ചു. പട്ടിന്‍റെ ഇരുവശത്തും വലിയ ഹാരങ്ങൾ കൊണ്ട് അലങ്കരിച്ചു.

പടികളുടെ ഇരുവശങ്ങളിലും നിലവിളക്ക് കത്തിച്ചു വച്ചു. പടികളിൽ നാളികേരവും പൂജ സാധനങ്ങളും വച്ചു. പിന്നീട് ഓരോ പടികളിലും കുടികൊള്ളുന്ന മലദൈവങ്ങൾക്ക് പൂജ കഴിച്ചു. ഓരോ പടിയിലും ദേവ ചൈതന്യം ആവാഹിച്ചിട്ടുണ്ടെന്നാണ് വിശ്വാസം.

ഞായറാഴ്‌ച വൈകിട്ട് നട തുറന്നപ്പോൾ ദർശനം നടത്തിയ സ്വാമി ഭക്തർ പടിപൂജ കാണാൻ കാത്തിരുന്നു. പടിപൂജയ്ക്ക് 2037 വരെ ബുക്കിംഗ് ഉണ്ട്. തിങ്കളാഴ്‌ചയും ദീപാരാധനയ്ക്ക് ശേഷം പടിപൂജ ഉണ്ടാവും.

മകരവിളക്ക് കഴിഞ്ഞുള്ള ഒന്നാം ദിവസമായ ഞായറാഴ്‌ച അമ്പലപ്പുഴ സംഘത്തിന്‍റെ ശീവേലി എഴുന്നള്ളത്തും ആലങ്ങാട് സംഘത്തിന്‍റെ കർപ്പൂരതാലം എഴുന്നള്ളത്തും നടന്നു. ഞായറാഴ്‌ച മാളികപ്പുറത്ത് മണിമണ്‌ഠപത്തിൽ വില്ലാളി വീരനായ അയ്യപ്പന്‍റെ രൂപത്തിലായിരുന്നു കളമെഴുതിയത്.

ABOUT THE AUTHOR

...view details