കേരളം

kerala

ETV Bharat / state

ശബരിമല നട ഇന്ന് തുറക്കും - sabarimala latest news

22ന് നട അടക്കും. 26ന് വൈകിട്ട് വീണ്ടും തുറക്കും

ശബരിമല

By

Published : Oct 17, 2019, 7:54 AM IST

പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. 22വരെ പൂജകൾ ഉണ്ടാകും. ദിവസവും ഉദയാസ്തമന പൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ഉണ്ടായിരിക്കും. 21ന് വൈകിട്ട് സഹസ്രകലശ പൂജയും 22 ന് ഉച്ചക്ക് സഹസ്രകലശാഭിഷേകവും വിശേഷാൽ വഴിപാടായി നടത്തും. 22ന് രാത്രി 10ന് നട അടക്കുo .ചിത്തിര ആട്ടത്തിരുനാളിനായി വീണ്ടും 26ന് വൈകിട്ട് നട തുറക്കും. 27ന് ആണ് ചിത്തിര ആട്ടത്തിരുനാൾ.

ABOUT THE AUTHOR

...view details