വൃശ്ചിക പുലരിയിൽ ശ്രീകോവിൽ നട തുറന്നു; ശരണം വിളികളുമായി ശബരിമലയിൽ ഭക്ത സാഗരം
മേല്‍ശാന്തിയായി ഇന്നലെ ചുമതലയേറ്റ ജയരാമന്‍ നമ്പൂതിരിയാണ് ശ്രീകോവിൽ നട തുറന്നത്
വൃശ്ചിക പുലരിയിൽ ശ്രീകോവിൽ നട തുറന്നു; ശരണം വിളികളുമായി ശബരിമലയിൽ ഭക്ത സാഗരം
By
Published : Nov 17, 2022, 1:06 PM IST
പത്തനംതിട്ട: മണ്ഡല പൂജയ്‌ക്കായി വൃശ്ചിക പുലരിയിൽ ഇന്ന് രാവിലെ നട തുറന്നപ്പോൾ സന്നിധാനത്ത് ഭക്ത ജനസാഗരം ശരണം വിളികളുമായി തൊഴുതു നിന്നു. വ്രതശുദ്ധിയുടെയും ശരണം വിളികളുടേയും മണ്ഡല കാലത്തിനു തുടക്കം കുറിച്ച് ഇന്നലെ വൈകിട്ടാണ് ക്ഷേത്രതന്ത്രി കണ്‌ഠരര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി നട തുറന്നത്. മേല്‍ശാന്തിയായി ഇന്നലെ ചുമതലയേറ്റ ജയരാമന്‍ നമ്പൂതിരിയാണ് ശ്രീകോവിൽ നട തുറന്നത്.
വൃശ്ചിക പുലരിയിൽ ശ്രീകോവിൽ നട തുറന്നു; ശരണം വിളികളുമായി ശബരിമലയിൽ ഭക്ത സാഗരം
ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്‌ണൻ, ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ.കെ അനന്തഗോപന്‍ എന്നിവർ ദർശനത്തിനെത്തിയിരുന്നു.
ശബരിമലയിൽ ഇന്ന്
2.30 AM
പള്ളി ഉണര്‍ത്തല്‍
3:00 AM
നട തുറക്കല്‍, നിര്‍മ്മാല്യം
3:O5 AM
അഭിഷേകം
3:30 AM
ഗണപതി ഹോമം
3:45 AM
നെയ്യഭിഷേകം
7:30 AM
ഉഷപൂജ
8:00 AM
നെയ്യഭിഷേകം
11:30 AM
കലശാഭിഷേകം, കളഭാഭിഷേകം
12:30 PM
ഉച്ചപൂജ
1:00 PM
ക്ഷേത്രനട അടയ്ക്കൽ
4:00 PM
ക്ഷേത്രനട തുറക്കൽ
6:30 PM
ദീപാരാധന
7:00 PM
പുഷ്‌പാഭിഷേകം
9:00 PM
അത്താഴപൂജ
10:50 PM
ഹരിവരാസനം
11:00 PM
ക്ഷേത്രനട അടയ്ക്കൽ
ഇന്ന് മുതല്‍ ഡിസംബര്‍ 27 വരെയാണ് മണ്ഡല ഉത്സവ കാലം. മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്രനട ഡിസംബര്‍ 30ന് തുറക്കും. 2023 ജനുവരി 14നാണ് മകരവിളക്ക്. തീര്‍ഥാടനം ജനുവരി 20ന് സമാപിക്കും.