കേരളം

kerala

ETV Bharat / state

ശബരിമല നട തുറന്നു; സന്നിധാനത്ത് സുരക്ഷ ശക്തമാക്കി - യുവതി പ്രവേശനം

കുംഭമാസ പൂജയ്ക്കായി ശബരിമല നട തുറന്നു. വൈകിട്ട് 4.55ന് മേൽശാന്തി വി.എൻ. വാസുദേവൻ നമ്പൂതിരിയാണ് നട തുറന്നത് നാളെ രാവിലെ 5ന് തന്ത്രി കണ്ഠരര് രാജീവരുടെ കാർമികത്വത്തിൽ മഹാഗണപതി ഹോമത്തോടെയാണ് പൂജകൾ ആരംഭിക്കുന്നത്.

ശബരിമല

By

Published : Feb 12, 2019, 11:03 PM IST

കഴിഞ്ഞ മണ്ഡല കാലത്തെ ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്ത് ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി പത്തനംതിട്ട ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

യുവതീപ്രവേശവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒഴിവാക്കാൻ വേണ്ടി കർശന നിയന്ത്രണങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ മൂന്ന് എസ്പിമാർക്കാണ് സുരക്ഷാ ചുമതല. സന്നിധാനത്ത് വി. അജിത്തിനും പമ്പയിൽ എച്ച്. മഞ്ജുനാഥിനും നിലയ്ക്കലിൽ പി.കെ. മധുവിനുമാണ് ചുമതലകൾ നൽകിയിരിക്കുന്നത്. ഈ മാസം പതിനേഴിനാണ് നട അടക്കുന്നത്.


ABOUT THE AUTHOR

...view details