കേരളം

kerala

ETV Bharat / state

ശബരിമല നട ജനുവരി 20ന് അടക്കും; ഭക്തർക്ക് പ്രവേശനം 19 വരെ മാത്രം - ശബരിമല ഏറ്റവും പുതിയ വാര്‍ത്ത

2022 ഡിസംബർ 30ന് തുറന്ന ശബരിമല ശ്രീധർമ്മശാസ്‌ത ക്ഷേത്രം ജനുവരി 20ന് അടയ്‌ക്കുമെന്നും ജനുവരി 19ന് വരെ മാത്രമെ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കു എന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.

sabarimala will close on January twenty  sabarimala  sabarimala pilgrimages  makaravilakku  sabarimala temple  malikapuram  latest news in sabarimala  latest news today  ശബരിമല നട ജനുവരി 20ന് അടക്കും  ശബരിമല ശ്രീധർമ്മശാസ്‌ത ക്ഷേത്രം  തിരുവിതാംകൂർ ദേവസ്വം ബോർഡ്  മാളികപ്പുറം  മകരവിളക്ക്  ശബരിമല ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ശബരിമല നട ജനുവരി 20ന് അടക്കും

By

Published : Jan 17, 2023, 9:10 PM IST

പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തിനായി 2022 ഡിസംബർ 30ന് തുറന്ന ശബരിമല ശ്രീധർമ്മശാസ്‌ത ക്ഷേത്രം നടപൂജകൾ പൂർത്തിയാക്കി ജനുവരി 20ന് രാവിലെ ആറ് മണിക്ക് അടയ്ക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ജനുവരി 19ന് രാത്രി 10 മണി വരെ മാത്രമേ ഭക്തർക്ക് അയ്യപ്പ ദർശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കൂകയുള്ളു. 20ന് ഭക്തരെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കുകയില്ല.

അതേസമയം, 18 വരെ മാത്രമേ നെയ്യഭിഷേകം ഉണ്ടായിരിക്കൂകയുള്ളൂ. തിരുവാഭരണം ചാർത്തിയുള്ള ദർശനവും 18ന് അവസാനിക്കും. 18ന് രാത്രി അത്താഴപൂജയ്ക്ക് ശേഷം മാളികപ്പുറത്തെ മണിമണ്‌ഠപത്തിൽ നിന്ന് ശരംകുത്തിയിലേക്കുള്ള അയ്യപ്പന്‍റെ എഴുന്നള്ളത്ത് നടക്കും.

19ന് അത്താഴപൂജ കഴിഞ്ഞ് ഹരിവരാസനം പാടി നട അടച്ചാൽ ഉടൻ തന്നെ മാളികപ്പുറം ക്ഷേത്രത്തിൽ ഗുരുതി നടക്കും. 20ന് പുലർച്ചെ അഞ്ച് മണിക്കാണ് തിരുനട തുറക്കുക. 5.30ഓടെ തിരുവാഭരണം തിരിച്ചെഴുന്നള്ളിക്കും.

ആറ് മണിക്ക് നട അടയ്ക്കുന്നതോടെ 2022-23 വർഷത്തെ മകരവിളക്ക് ഉത്സവത്തിന് പരിസമാപ്‌തിയാകും.

ABOUT THE AUTHOR

...view details