ശബരിമല: സൂര്യഗ്രഹണം നടക്കുന്ന ഡിസംബര്‍ 26 ന് ശബരിമല നട നാല് മണിക്കൂർ അടച്ചിടും. രാവിലെ 7.30 മുതൽ 11.30 വരെയാണ് നട അടച്ചിടുന്നത്. അയ്യഭക്തർക്ക് ദർശനത്തിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സൂര്യഗ്രഹണം നടക്കുന്ന 26 ന് പുലർച്ചെ 3ന് പതിവു പോലെ നട തുറക്കുമെങ്കിലും രാവിലെ 7.30 മുതൽ 11.30 വരെ നട അടച്ചിടും. നിർമാല്യത്തിനു ശേഷം 3.15 മുതൽ 6.45 വരെ മാത്രമേ നെയ്യഭിഷേകം നടക്കുകയുള്ളൂ. ഗ്രഹണം കഴിഞ്ഞ് 11.30 ന് വീണ്ടും നട തുറക്കും. ഇതിനു ശേഷം ഒരു മണിക്കൂർ കൂടി നെയ്യഭിഷേകം നടത്തും.
സൂര്യഗ്രഹണം; ശബരിമല നട നാല് മണിക്കൂർ അടച്ചിടും - ശബരിമല നട അടക്കും
സൂര്യഗ്രഹണം നടക്കുന്ന 26 ന് പുലർച്ചെ 3ന് പതിവു പോലെ നട തുറക്കുമെങ്കിലും രാവിലെ 7.30 മുതൽ 11.30 വരെ നട അടച്ചിടും.
സൂര്യഗ്രഹണം; ശബരിമല നട നാല് മണിക്കൂർ അടച്ചിടും
മാളികപ്പുറം, പമ്പ തുടങ്ങിയ ക്ഷേത്രങ്ങളും ഈ സമയത്ത് അടച്ചിടും. നട അടക്കുന്നതിനാല്‍ രാവിലെ 5 മണി മുതലും, തങ്ക അങ്കി ഘോഷയാത്ര നടക്കുന്നതിനാൽ 26ന് വൈകുന്നേരവും അയ്യപ്പ ഭക്തർക്ക് നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ നിയന്ത്രണം ഉണ്ടാകും. 26 ന് രാവിലെ 8.06 മുതൽ 11.13 വരെയാണ് സൂര്യഗ്രഹണം.