കേരളം

kerala

ETV Bharat / state

Sabarimala Updates| ശബരിമലയിൽ കനത്ത സുരക്ഷയൊരുക്കി പൊലീസ്

Mandalam Makaravilakku| സന്നിധാനത്തും പരിസരത്തുമായി 680 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. സന്നിധാനത്ത് 76 സിസിടിവി ക്യാമറകളും സ്ഥാപിച്ചു(Heavy security at Sabarimala).

Heavy security at Sabarimala  Sabarimala Mandalam Makaravilakku  ശബരിമലയിൽ പൊലീസ് സുരക്ഷ  മണ്ഡല മകരവിളക്ക്  ശബരിമല വാർത്ത  പത്തനംതിട്ട വാർത്ത  സന്നിധാനം
Sabarimala| മണ്ഡല മകരവിളക്ക് : ശബരിമലയിൽ കനത്ത സുരക്ഷയൊരുക്കി പൊലീസ്

By

Published : Nov 25, 2021, 11:00 AM IST

Updated : Nov 25, 2021, 12:19 PM IST

പത്തനംതിട്ട :മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തോട് (Mandalam Makaravilakku) അനുബന്ധിച്ച്‌ ശബരിമലയിലും പരിസര പ്രദേശങ്ങളിലും കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയതായി സന്നിധാനം പൊലീസ് കണ്‍ട്രോളര്‍ എ.ആര്‍ പ്രേംകുമാര്‍ പറഞ്ഞു(Heavy security at Sabarimala). മുന്‍കാലങ്ങളിലെ പൊലീസിന്‍റെ പ്രവര്‍ത്തനങ്ങളും നേരിടേണ്ടി വന്ന പ്രത്യേക സാഹചര്യങ്ങളും വിലയിരുത്തി കൂടുതല്‍ പഴുതടച്ച ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും ഇതിനായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

സന്നിധാനത്തും പരിസരത്തുമായി 680 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. 580 സിവില്‍ പൊലീസ് ഓഫിസര്‍മാര്‍, എസ്പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍, ആറ് ഡിവൈഎസ്പിമാര്‍, 50 എസ്‌ഐ/എഎസ്‌ഐമാര്‍, 15 സിഐമാര്‍ എന്നിവര്‍ അടങ്ങുന്നതാണ് സംഘം. കേരള പൊലീസിന്‍റെ കമാന്‍ഡോ വിഭാഗം, സ്പെഷ്യല്‍ ബ്രാഞ്ച്, വയര്‍ലസ് സെല്‍ തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും സേവനം അനുഷ്ഠിക്കുന്നുണ്ട്.

READ MORE: Sabarimala: തീര്‍ഥാടകര്‍ക്ക് സന്നിധാനത്ത് തങ്ങാനാവുമോ? വ്യക്തമാക്കി മന്ത്രി

സുരക്ഷാ നിരീക്ഷണത്തിന്‍റെ ഭാഗമായി സന്നിധാനത്ത് 76 സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. സിസിടിവി നിരീക്ഷണത്തിനായി നാലുപേരും, ടെലി കമ്യൂണിക്കേഷനില്‍ 20 പേരും പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ട് ഷിഫ്റ്റുകളായി 24 മണിക്കൂറും പൊലീസ് അതീവ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ ഇന്നത്തെ (25.11.2021) ചടങ്ങുകള്‍:

  • പുലർച്ചെ 3.30 ന് പള്ളി ഉണർത്തൽ
  • നാല് മണിക്ക് തിരുനട തുറക്കല്‍
  • 4.05ന് അഭിഷേകം
  • 4.30ന് ഗണപതി ഹോമം
  • അഞ്ച് മണി മുതല്‍ ഏഴ് മണി വരെ നെയ്യഭിഷേകം
  • 7.30 ന് ഉഷപൂജ
  • എട്ട് മണി മുതല്‍ ഉദയാസ്തമന പൂജ
  • 11.30ന് 25 കലശാഭിഷേകം, തുടര്‍ന്ന് കളഭാഭിഷേകം
  • 12ന് ഉച്ചപൂജ
  • ഒരു മണിക്ക് നട അടയ്ക്കല്‍
  • വൈകീട്ട് നാല് മണിക്ക് ക്ഷേത്രനട തുറക്കും
  • 6.30 ദീപാരാധന
  • ഏഴ് മണിക്ക് പടിപൂജ
  • ഒമ്പത് മണിക്ക് അത്താഴപൂജ
  • 9.50ന് ഹരിവരാസനം പാടി പത്ത് മണിക്ക് ശ്രീകോവില്‍ നട അടയ്ക്കും
Last Updated : Nov 25, 2021, 12:19 PM IST

ABOUT THE AUTHOR

...view details