ശബരിമല: സന്നിധാനത്തെ ഈ വർഷത്തെ മണ്ഡലപൂജ ഡിസംബർ ഇരുപത്തിയേഴിന് നടക്കും. ശബരിമലയിലെ പ്രധാന അനുഷ്‌ഠാനങ്ങളിലൊന്നായ തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന ഇരുപത്തിയാറിന് നടക്കും. മണ്ഡലപൂജയോടനുബന്ധിച്ച് ഇരുപത്തിയേഴിന് പുലർച്ചെ മൂന്ന് മണിയോടെ നട തുറക്കും. രാവിലെ 10 മണിക്കും 11.40 നും ഇടയ്ക്കുള്ള കുംഭം രാശിയിൽ തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ നടക്കും. വൈകുന്നേരം ആറരയോടെ ദീപാരാധനയും ഒമ്പതരയ്ക്ക് അത്താഴ പൂജക്കും ശേഷം ഹരിവരാസനം പാടി 11 മണിയോടെ നട അടക്കും.
ശബരിമലയില്‍ മണ്ഡലപൂജ ഡിസംബർ ഇരുപത്തിയേഴിന് - ശബരിമല മണ്ഡലപൂജ
മണ്ഡലപൂജയോടനുബന്ധിച്ച് ഇരുപത്തിയേഴിന് പുലർച്ചെ മൂന്ന് മണിയോടെ നട തുറക്കും. രാവിലെ 10 മണിക്കും 11.40 നും ഇടയ്ക്കുള്ള കുംഭം രാശിയിൽ തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ നടക്കും
മണ്ഡലപൂജയോടനുബന്ധിച്ച് പുലർച്ചെ 3.15 മുതൽ 9.30 വരെ മാത്രമേ നെയ്യഭിഷേകം ഉണ്ടായിരിക്കുകയുള്ളു. സൂര്യഗ്രഹണം നടക്കുന്ന ഇരുപത്തിയാറിന് രാവിലെ 7.30 മുതൽ 11.30 വരെ ക്ഷേത്രനട അടച്ചിടാനാണ് ദേവസ്വം ബോർഡിന്‍റെ തീരുമാനം. തുടന്ന് ശുദ്ധികലശവും പുണ്യാഹവും തളിച്ച ശേഷമായിരിക്കും ക്ഷേത്രനട ഭക്തജനങ്ങൾക്കായി തുറന്നു നടക്കുക. ക്ഷേത്രത്തിലെ പ്രധാന ആചാരങ്ങളിലൊന്നായ തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധനയുടെ ഭാഗമായി എത്തുന്ന, തങ്ക അങ്കി ഘോഷയാത്ര ശരംകുത്തിയിൽ നിന്നും ദേവസ്വം ബോർഡ് സ്വീകരിക്കും. തുടർന്ന് നടക്കുന്ന ദീപാരാധനയിൽ ലക്ഷക്കണക്കിന് അയ്യപ്പഭക്തർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ മുപ്പതിന് വൈകുന്നേരം അഞ്ച് മണിയോടെയാവും ക്ഷേത്രനട തുറക്കുക. 2020 ജനുവരി പതിനഞ്ചിനാണ് മകരവിളക്ക് തിരുവുത്സവം.