പത്തനംതിട്ട :ശബരിമലയിൽ പടി പൂജയ്ക്ക് തുടക്കം. 18ാം പടിയിൽ നടത്തുന്ന വിശേഷാല്‍ പൂജയാണ് പടിപൂജ (Sabarimala Padi Pooja). ഗിരിദേവതാ പൂജ എന്നാണ് പടിപൂജ അറിയപ്പെട്ടിരുന്നത്. പതിനെട്ട് പടികളും കഴുകി പുഷ്പങ്ങൾ കൊണ്ടലങ്കരിച്ച് പട്ടും നിലവിളക്കുകളും വയ്ക്കും.
ശരണം വിളികളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരിയുടെ സാന്നിധ്യത്തിലാണ് പടിപൂജ നടക്കുക. അയ്യപ്പന് പുഷ്പാഭിഷേകം നടത്തി സന്ധ്യാ ദീപാരാധനയ്ക്ക് ശേഷമാണ് പൂജ ആരംഭിക്കുന്നത്.