കേരളം

kerala

ETV Bharat / state

Sabarimala- Malikappuram temples Melsanthi Interview ശബരിമല-മാളികപ്പുറം മേല്‍ശാന്തിമാരെ നിയമിക്കുന്നതിനായുള്ള അഭിമുഖം 14,15 തിയതികളില്‍

Interview for appointment of melshanthi for Sabarimala-Malikappuram temples: അഭിമുഖത്തിന് ലഭിക്കുന്ന മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ മേല്‍ശാന്തി നറുക്കെടുപ്പിനായുള്ള അന്തിമ പട്ടിക തയ്യാറാക്കും

Interview For Appointment Of Melshaanthi  ശബരിമല ക്ഷേത്രം  Sabarimala temple  മാളികപ്പുറം  Malikappuram  മേല്‍ശാന്തി  Melshanthi  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്  Travancore Devaswom Board  മേല്‍ശാന്തിമാരെ നിയമിക്കുന്നതിനായുള്ള അഭിമുഖം  Appointment of Melshanthi  Eligibility List  യോഗ്യതാ പട്ടിക
Interview For Appointment Of Melshaanthi

By ETV Bharat Kerala Team

Published : Sep 11, 2023, 6:25 PM IST

പത്തനംതിട്ട: ശബരിമല-മാളികപ്പുറം ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട അഭിമുഖം സെപ്റ്റംബര്‍ 14,15 തീയതികളിലായി തിരുവനന്തപുരത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് (Travancore Devaswom Board) ആസ്ഥാനത്ത് നടക്കും (Interview for appointment of melshaanthi for Sabarimala-Malikappuram temples). 14 ന് ശബരിമലയിലെയും 15 ന് മാളികപ്പുറം ക്ഷേത്രത്തിലേക്കുമുള്ള മേല്‍ശാന്തിമാരുടെ അഭിമുഖമാണ് നടക്കുക.

ശബരിമല മേല്‍ശാന്തിയ്ക്ക് ആകെ 83 ഉം മാളികപ്പുറത്തേക്ക് ആകെ 54 ഉം അപേക്ഷകളാണ് ലഭിച്ചത്. സൂക്ഷ്‌മപരിശോധനയ്ക്കും (Scrutiny) രേഖാ പരിശോധനയ്ക്കും വിജിലന്‍സ് അന്വേഷണത്തിനും ശേഷം വന്ന യോഗ്യതാ പട്ടികയില്‍ (Eligibility List) ശബരിമലയിലേക്ക് ആകെ 51 പേരും മാളികപ്പുറത്തേക്ക് 36 പേരും അഭിമുഖത്തിനായി യോഗ്യത നേടിയിട്ടുണ്ട്.

അഭിമുഖത്തിന് ലഭിക്കുന്ന മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ മേല്‍ശാന്തി നറുക്കെടുപ്പിനായുള്ള അന്തിമപട്ടിക തയ്യാറാക്കും. തുലാമാസം ഒന്നിന് (ഒക്ടോബര്‍ 18 ന്) ശബരിമല ക്ഷേത്രനട തുറക്കുന്ന ദിവസം ശബരിമല ക്ഷേത്ര തിരുനടയിലും മാളികപ്പുറം ക്ഷേത്രനടയിലുമായി മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും. നറുക്കെടുപ്പില്‍ തെരഞ്ഞെടുക്കപ്പെടുന്ന മേല്‍ശാന്തിമാര്‍ വൃശ്ചികം ഒന്നിന് (നവംമ്പര്‍-17) ശബരിമലയിലെത്തി സ്ഥാനം ഏറ്റെടുക്കും. 14 നും 15 നും നടക്കുന്ന അഭിമുഖത്തിലേക്ക് യോഗ്യത നേടിയവരുടെ പട്ടിക www.travancoredevaswomboard.org എന്ന സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭക്തര്‍ക്ക് ഇനി മുന്‍കൂര്‍ റൂം ബുക്ക് ചെയ്യാം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ കീഴിലുള്ള ശബരിമല അയ്യപ്പ സ്വാമിയുടെ ക്ഷേത്ര പരിസരത്ത് നേരത്തെ തീർഥാടകർക്കും ഭക്തർക്കും ​​വേണ്ട അതിഥി മന്ദിരങ്ങളോ ലോഡ്‌ജുകളോ ഹോട്ടലുകളോ ഉണ്ടായിരുന്നില്ല. ഇതിന് പരിഹാരമായാണ് തീർഥാടകർക്കായി അടുത്തിടെ തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് മുന്‍കൂര്‍ റൂം ബുക്ക് ചെയ്യുന്നതിനായി ഓൺലൈൻ പോർട്ടൽ ആരംഭിച്ചത്. മുൻകൂർ ബുക്കിങിലൂടെ ഭക്തർക്ക് മുറി തേടി നടക്കുന്നതിന്‍റെ ഭാരം കുറക്കുമെന്ന് മാത്രമല്ല മറ്റ് ബുദ്ധിമുട്ടുകള്‍ ഇല്ലാതെ നിറഞ്ഞ മനസ്സോടെ തീർഥാടനം നടത്തി സംതൃപ്‌തിയോടെ മടങ്ങാന്‍ അവസരം ഒരുങ്ങുകയും ചെയ്യും.

ക്ഷേത്ര പരിസരത്ത് തന്നെ മുറികൾ ലഭ്യമാണ്. കൂടാതെ www.onlinetdb.com വെബ്സൈറ്റിൽ മുറികൾ ബുക്ക് ചെയ്യാവുന്നതുമാണ്. 80 രൂപ മുതലാണ് ശബരിമലയിൽ താമസ സൗകര്യം ലഭ്യമാവുക. മുറികളുടെ വ്യത്യാസമനുസരിച്ച് 2,200 രൂപ വരെ ഈടാക്കും. ശബരിമലയിൽ എത്തുന്നതിന് മുൻപ് വീട്ടിൽ നിന്ന് തന്നെ തീർഥാടകർക്ക് റൂം മുൻകൂട്ടി ബുക്ക് ചെയ്യാമെന്നതാണ് പ്രധാനകാര്യം.

ALSO READ:ശബരിമല റൂം ഓൺലൈനായി ബുക്ക് ചെയ്യുന്നതെങ്ങനെ? ഇവിടെ വായിക്കാം

ABOUT THE AUTHOR

...view details