പത്തനംതിട്ട:ശബരിമലയിലേക്കുള്ള വഴിയിൽ ളാഹ രാജാംപാറയിലെ കാട്ടില്‍ കല്യാണ പന്തലൊരുങ്ങി. വനത്തിലെ ആചാര പ്രകാരം വധുവരൻമാർ വരണമാല്യം ചാർത്തി. മലപണ്ടാര വിഭാഗത്തിൽപ്പെട്ട ആശ- രാജു, സന്തോഷ് -മീന എന്നിവരുടെ കല്യാണമാണ് കാടിനുള്ളിൽ പ്രത്യേകം തയ്യാറാക്കിയ ചെറിയ പന്തലിൽ നടന്നത്. ജനപ്രതിനിധികൾ, പൊലീസ് ഉദ്യോഗസ്ഥർ, നാട്ടുകാർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കല്യാണം.
നാടറിഞ്ഞു; കാട്ടിലെ കല്യാണം ആഘോഷമായി - Pathanamthitta news updates
മലപണ്ടാര വിഭാഗത്തിൽപ്പെട്ട ആശ - രാജു, സന്തോഷ് -മീന എന്നിവരുടെ കല്യാണമാണ് കാടിനുള്ളിൽ പ്രത്യേകം തയ്യാറാക്കിയ ചെറിയ പന്തലിൽ നടന്നത്.
![നാടറിഞ്ഞു; കാട്ടിലെ കല്യാണം ആഘോഷമായി malapandara marriage ceremony ആഘോശമാക്കി കാടിനുള്ളിലെ കല്യാണം പത്തനംതിട്ട ന്യൂ latest Malayalam news updates Pathanamthitta news updates local news updates Malayalam](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5179513-thumbnail-3x2-malapandarangal.jpg)
ആഘോഷമാക്കി കാടിനുള്ളിലെ കല്യാണം
മലപണ്ടാര വിഭാഗത്തിൽപ്പെട്ട ആശ - രാജു, സന്തോഷ് -മീന എന്നിവരുടെ കല്യാണമാണ് കാടിനുള്ളിൽ പ്രത്യേകം തയ്യാറാക്കിയ ചെറിയ പന്തലിൽ നടന്നത്
നാട്ടിലെ കല്യാണങ്ങളെ പോലെ കാടിനുള്ളിലെ കല്യാണങ്ങൾക്കും പ്രത്യേക ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. വിവാഹത്തിന് മുമ്പ് ഒരുമിച്ചുള്ള ജീവിതം മലപണ്ടാരങ്ങൾക്കിടയിൽ സാധാരണമാണ്. ഈ ജീവിത രീതിയിൽ വ്യത്യാസം വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് നിയമപരമായി ആചാരങ്ങൾ പാലിച്ച് നടത്തുന്ന വിവാഹങ്ങളുടെ ലക്ഷ്യം. വിവാഹ ശേഷം സദ്യ കഴിച്ച് ഫോട്ടോയെടുത്താണ് അതിഥികൾ മടങ്ങിയത്.
Last Updated : Nov 26, 2019, 4:36 PM IST