കേരളം

kerala

ETV Bharat / state

മകരവിളക്ക് തിരക്ക് നിയന്ത്രണം; പൊലീസിന്‍റെ പുതിയ സംഘം ചുമതലയേറ്റു - sabarimala pilgrimage

ശബരിമലയിൽ തീർഥാടനം സുരക്ഷിതവും സുഗമമവും നിയന്ത്രണവിധേയവുമാക്കാൻ കേരള പൊലീസിന്‍റെ പുതിയ സംഘം ചുമതലയേറ്റു. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലായി ഓഫിസർമാരുൾപ്പെടെ 2,958 പേരാണ് ചുമതലയേറ്റത്.

ശബരിമല  ശബരിമല തീർഥാടനം  മകരവിളക്ക്  മകരവിളക്ക് നിയന്ത്രണം  sabarimala  sabarimala makaravilakku  sabarimala makaravilakku security new team  മകരവിളക്ക് നിയന്ത്രണത്തിന് പൊലീസ് സംഘം  പൊലീസിന്‍റെ പുതിയ സംഘം ശബരിമലയിൽ  ശബരിമല തീർഥാടകർ  മകരവിളക്ക് മഹോത്സവം  മകരജ്യോതി  ശബരിമലയിൽ പുതിയ പൊലീസ് സംഘം ചുമതലയേറ്റു  makaravilakku  makaravilakku security  makaravilakku security team  sabarimala pilgrimage  sabarimala pilgrims
മകരവിളക്ക് നിയന്ത്രണം

By

Published : Jan 10, 2023, 11:29 AM IST

പൊലീസിന്‍റെ പുതിയ സംഘം ശബരിമലയിൽ ചുമതലയേറ്റു

പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിനും മകരജ്യോതി ദര്‍ശനത്തിനും ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ശബരിമല തീര്‍ഥാടനം സുഗമവും സുരക്ഷിതവും നിയന്ത്രണ വിധേയവുമാക്കാന്‍ കേരള പൊലീസിന്‍റെ പുതിയ സംഘം ചുമതലയേറ്റു. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാണ് പുതിയ ബാച്ചുകള്‍ ചുമതലയേറ്റത്. മൂന്നിടങ്ങളിലുമായി ഓഫിസര്‍മാരുള്‍പ്പെടെ 2,958 പേരാണ് സേവന രംഗത്തുള്ളത്.

നിലയ്ക്കലില്‍ സ്പെഷ്യല്‍ ഓഫിസര്‍ ആര്‍ഡി അജിത്ത്, അസിസ്റ്റന്‍റ് എസ് ഒ അമ്മിണിക്കുട്ടന്‍ എന്നിവരുടെ നേതൃത്വത്തില്‍ 502 പേരാണ് ചുമതലയേറ്റത്. ഇതില്‍ 6 ഡിവൈഎസ്‌പി, 15 സിഐ, 83 എസ്ഐ - എഎസ്ഐ, 8 വനിത സിഐ - എസ്ഐ, 350 പുരുഷ സിവില്‍ പൊലീസ് ഓഫിസര്‍മാര്‍, 40 വനിത സിവില്‍ ഓഫിസര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. ഇവരെ ആറ് സെക്‌ടറുകളിലായി വിന്യസിച്ചു.

പമ്പയില്‍ സ്പെഷ്യല്‍ ഓഫിസര്‍ കെകെ അജി, അസിസ്റ്റന്‍റ് എസ്ഒ അരുണ്‍ കെ പവിത്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ 581 പേരാണ് ചുമതലയേറ്റത്. ഇതില്‍ 6 ഡിവൈഎസ്‌പി, 15 സി ഐ, 88 എസ്ഐ - എഎസ്ഐ, 8 വനിത സിഐ, 430 പുരുഷ സിവില്‍ പൊലീസ് ഓഫിസര്‍മാര്‍, 40 വനിത സിവില്‍ ഓഫിസര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. ഇവരെ അഞ്ച് സെക്‌ടറുകളില്‍ വിന്യസിച്ചു.

സന്നിധാനത്ത് സ്പെഷ്യല്‍ ഓഫിസര്‍ ഇഎസ് ബിജുമോന്‍റെ നേതൃത്വത്തില്‍ 1,875 പേരാണ് പുതിയ സംഘത്തിലുള്ളത്. ഇവര്‍ക്കുള്ള ഡ്യൂട്ടി വിശദീകരണ യോഗം സന്നിധാനം ശ്രീശാസ്‌ത ഓഡിറ്റോറിയത്തില്‍ നടന്നു. 12 ഡിവൈഎസ്‌പി, 36 സിഐ, 125 എഎസ്ഐ - എസ്ഐമാരും സിവില്‍ പൊലീസ് ഓഫിസര്‍മാരുമാണ് സംഘത്തിലുള്ളത്. കൊടിമരം, സോപാനം, പതിനെട്ടാംപടി, മാളികപ്പുറം, നടപ്പന്തല്‍, കെഎസ്ഇബി, ജീപ് റോഡ്, ശരംകുത്തി, എസ്എം സെക്‌ടര്‍, മരക്കൂട്ടം, സ്ട്രൈക്കര്‍, പാണ്ടിത്താവളം, എന്നിങ്ങനെ 12 സെക്‌ടറുകളായാണ് സേനയെ വിന്യസിച്ചത്.

ഓരോ സെക്‌ടറിലും സിഐമാരുടെ നേതൃത്വത്തില്‍ ഡ്യൂട്ടി പോയിന്‍റുകളുണ്ടാകും. ഈ പോയിന്‍റുകളെ കൃത്യമായി ഏകോപിപ്പിച്ച് തിരക്ക് നിയന്ത്രിക്കുകയാണ് പൊലീസിന്‍റെ ലക്ഷ്യം. മകരജ്യോതി ദിവസം അഞ്ച് ഡിവൈഎസ്‌പിമാരെ അധികം നിയോഗിക്കുമെന്ന് എസ്ഒ ഇഎസ് ബിജുമോന്‍ പറഞ്ഞു. മകരവിളക്ക് ഉത്സവം കഴിഞ്ഞ് നടയടക്കും വരെ ഈ സംഘത്തിനാണ് സന്നിധാനത്തെ ചുമതല.

പൊതു സുരക്ഷ, ഭണ്ഡാര സുരക്ഷ, ഇന്‍റലിജന്‍സ്, ടെലി കമ്മ്യൂണിക്കേഷന്‍ തുടങ്ങിയവക്കായി പ്രത്യേക സംഘങ്ങളുണ്ട്. ഇതിന് പുറമെ എന്‍ഡിആര്‍എഫ്, ആര്‍എഎഫ്, ഇതര സംസ്ഥാന പൊലീസുകാര്‍, വിവിധ സുരക്ഷ സേനയിലെ ഉദ്യോഗസ്ഥര്‍ എന്നിവരും സേവനത്തിനുണ്ട്. യോഗത്തില്‍ പൊലീസിനുള്ള 57 ഇന നിര്‍ദേശങ്ങള്‍ കൈമാറി. അസിസ്റ്റന്‍റ് സ്പെഷ്യല്‍ ഓഫിസര്‍ പ്രതാപന്‍ നായര്‍ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തില്‍ സെക്‌ടറുകളുടെ പ്രത്യേക യോഗങ്ങളും നടന്നു.

ABOUT THE AUTHOR

...view details