കേരളം

kerala

ETV Bharat / state

മകരവിളക്ക് മഹോത്സവം; സുരക്ഷ ക്രമീകരണം കര്‍ശനം - മകരവിളക്ക് ഉത്സവം

തീർഥാടകരുടെ സഞ്ചാരവഴികളിലും സന്നിധാനത്തും സ്വീകരിക്കേണ്ട സുരക്ഷ ക്രമീകരണങ്ങൾ രൂപം നൽകുന്നതിനായി ഇന്ന് രാവിലെ 11.30ന് തീരുവനന്തപുരത്ത് എഡിജിപിയുടെ നേതൃത്വത്തിൽ ഇടുക്കി, പത്തനംതിട്ട, കോട്ടയം എസ്‌പിമാരുടെ യോഗം ചേരും.

sabarimala  sabarimala makaravilakku  makaravilakku  sabarimala pilgrimage  sabarimala pilgrims  sabarimala devotees  makarvilakku  makarvilakku sabarimala  മകരവിളക്ക് മഹോത്സവം  മകരവിളക്ക് ശബരിമല  ശബരിമല  ശബരിമല മകരവിളക്ക്  ശബരിമല തീർഥാടകർ  ശബരിമല തീർഥാടനം  ശബരിമല ഭക്തർ  മകരവിളക്ക് തീർഥാടനം  മകരവിളക്ക് ഉത്സവം  ശബരിമല സുരക്ഷ ക്രമീകരണങ്ങൾ
മകരവിളക്ക്

By

Published : Jan 6, 2023, 9:32 AM IST

ഇന്നലെ വൈകിട്ട് നട തുറന്നപ്പോൾ ഉള്ള ദൃശ്യങ്ങൾ

പത്തനംതിട്ട:മകരവിളക്ക് ഉത്സവത്തിൽ പങ്കെടുക്കാനും മകരജ്യോതി ദർശിക്കാനുമെത്തുന്ന തീർഥാടകർക്കായി വിപുലമായ സൗകര്യങ്ങളൊരുക്കി ദേവസ്വംബോർഡും വിവിധവകുപ്പുകളും. തീർഥാടക സുരക്ഷ സംബന്ധിച്ച് ക്രമീകരണങ്ങൾക്കായി ഇന്ന് രാവിലെ 11.30ന് തിരുവനന്തപുരത്ത് എഡിജിപിയുടെ നേതൃത്വത്തിൽ ഇടുക്കി, പത്തനംതിട്ട, കോട്ടയം എസ്‌പിമാരുടെ പ്രത്യേകയോഗം ചേരും.

തീർഥാടകരുടെ സഞ്ചാരവഴികളിലും സന്നിധാനത്തും സ്വീകരിക്കേണ്ട സുരക്ഷ ക്രമീകരണങ്ങൾക്ക് യോഗം രൂപം നൽകും. ഇതനുസരിച്ചാകും മകരവിളക്ക് സമയത്ത് സുരക്ഷാക്രമീകരണങ്ങളെന്ന് സ്‌പെഷല്‍ ഓഫിസർ വി എസ് അജി പറഞ്ഞു. നിലവിൽ തിരക്ക് മാനിച്ച് പമ്പയിലും സന്നിധാനത്തും അധിക സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

തിരക്ക് ഒഴിവാക്കാൻ സമയം ക്രമീകരിച്ചാണ് പമ്പയിൽ നിന്ന് തീർഥാടകരെ സന്നിധാനത്തേക്ക് കയറ്റിവിടുന്നത്. ആർഎഎഫ്, എൻഡിആർഎഫ് സേനാംഗങ്ങളും കർമനിരതരായി രംഗത്തുണ്ട്. മകരവിളക്ക് ദിവസമായ ജനുവരി 14 വരെയുള്ള വെർച്വൽ ക്യൂ ബുക്കിങ് പൂർത്തിയായി. പതിനെട്ടാം പടി കയറുന്നതിനുള്ള തീർഥാടകരുടെ വരി മരക്കൂട്ടത്തിന് താഴെ നീളാതിരിക്കാൻ പൊലീസ് പരമാവധി പരിശ്രമിക്കുന്നുണ്ട്.

വരും ദിവസങ്ങളിൽ സന്നിധാനത്ത് തങ്ങുന്ന തീർഥാടകർ ഭക്ഷണം പാകം ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. തീപിടിത്തം മൂലമുള്ള അപകടം ഒഴിവാക്കുന്നതിനാണിത്. പാചക പാത്രങ്ങൾ വിൽക്കാൻ പാടില്ലെന്ന് പാത്രക്കടകളിലും നിർദേശം നൽകിയിട്ടുണ്ട്.

പാചക ആവശ്യത്തിനുള്ള വലിയ പാത്രങ്ങൾ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് കൊണ്ടുവരുന്നതിനും അനുവാദമില്ല. റവന്യൂ, പൊലീസ്, അഗ്നിസുരക്ഷാസേന എന്നിവയുടെ സംയുക്ത പരിശോധനകളും സന്നിധാനത്ത് ശക്തമാണ്. മകരവിളക്ക് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനുള്ള വിവിധ വകുപ്പുകളുടെ അവലോകനയോഗം ജനുവരി 7 ശനിയാഴ്‌ച സന്നിധാനത്ത് ചേരും.

കർമനിരതരായി വൈദ്യുതവകുപ്പ്:മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി സന്നിധാനത്തെ പ്രഭാപൂരിതമാക്കാനുള്ള തീവ്രശമത്തിലാണ് കെഎസ്ഇബി ജീവനക്കാർ. കൂടുതൽ സ്ഥലങ്ങളിൽ വിളക്കുകൾ സ്ഥാപിക്കുന്ന പ്രവൃത്തി തുടങ്ങിക്കഴിഞ്ഞു. പുതുതായി ഇരുന്നൂറ് തെരുവ് വിളക്കുകളാണ് സന്നിധാനത്തും പരിസരത്തും സ്ഥാപിച്ചത്.

പർണശാല കെട്ടാൻ അനുവദിക്കപ്പെട്ട പാണ്ടിത്താവളം ഭാഗത്ത് ലൈറ്റുകൾ സ്ഥാപിക്കുന്ന പ്രവൃത്തി തുടരുകയാണ്. ദേവസ്വം ബോർഡ് മരാമത്ത് വിഭാഗം ആവശ്യപ്പെടുന്നത് അനുസരിച്ചാണ് വിളക്കുകൾ സ്ഥാപിക്കുന്നത്. ഇതുവരെ ആയിരത്തിലേറെ താത്കാലിക അധിക വിളക്കുകൾ സ്ഥാപിച്ചതായി കെഎസ്ഇബി അസിസ്റ്റന്‍റ് എൻജിനീയർ ജി പ്രദീപ്‌കുമാർ പറഞ്ഞു.

11 കെവിയുടെ നാല് ഫീഡറുകളാണ് സന്നിധാനത്ത് ക്രമീകരിച്ചിട്ടുള്ളത്. റിങ് ലൈൻ രീതിയിൽ ഒരുക്കിയതിനാൽ കറണ്ട് പോകുമെന്ന് ഭീതി വേണ്ടെന്ന് അദ്ദേഹം അറിയിച്ചു. കവേഡ് കണ്ടക്‌ടർ കണക്ഷൻ സംവിധാനം ആയതിനാൽ സുരക്ഷ ഭീതി വേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

എൽ ഇ ഡി, ട്യൂബ്, സോഡിയം ലൈറ്റുകളാണ് സ്ഥാപിച്ചത്. ഉരക്കുഴി, ഹെലിപ്പാഡ് എന്നിവിടങ്ങളിലും കൂടുതൽ വൈദ്യുത വിളക്കുകൾ സ്ഥാപിക്കും.

അതേസമയം മകരവിളക്കിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ശബരിമലയിൽ തിരക്ക് തുടരുകയാണ്. എരുമേലി- പമ്പ കാനനപാതയിലൂടെ എത്തുന്ന തീർഥാടകർക്ക് ഇടത്താവളങ്ങളിൽ ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.

മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന് കലക്‌ടറേറ്റ് കോൺഫറൻസേ് ഹാളിൽ കഴിഞ്ഞ ദിവസം അവലോകന യോഗം ചേർന്നിരുന്നു. തീർഥാടനവുമായി ബന്ധപ്പെട്ട് എല്ലാ മുന്നൊരുക്കങ്ങളും കൃത്യമായി ക്രമീകരിക്കുമെന്നും വാഹനപാർക്കിങ്ങിന് കൂടുതൽ സ്ഥലങ്ങൾ കണ്ടെത്തുമെന്നും ജില്ല കലക്‌ടർ ഡോ ദിവ്യ എസ് അയ്യർ അറിയിച്ചിരുന്നു.

ABOUT THE AUTHOR

...view details