ശബരിമല: പുല്ലുമേട്ടിൽ മകരജ്യോതി ദര്‍ശിച്ചത് ആയിരങ്ങള്‍. കാനനപാത താണ്ടിയെത്തിയ ഭക്തർക്ക് പുണ്യദർശനമായിരുന്നു ഇത്തവണ പൊന്നമ്പലമേട്ടിൽ തെളിഞ്ഞത്. മൂടൽമഞ്ഞ് ഇല്ലാതിരുന്നതിനാല്‍ ജ്യോതി വ്യക്തമായി തെളിഞ്ഞു. ഇതോടെ പുല്ലുമേട് ശരണംവിളികളാൽ മുഖരിതമായി. മൂന്നുതവണയും ജ്യോതി ദർശിച്ചാണ് അയ്യപ്പന്മാർ മലയിറങ്ങിയത്.
പുല്ലുമേട്ടിൽ മകരജ്യോതി തൊഴുത് ആയിരങ്ങൾ - sabarimala makarajyothi
അയ്യായിരത്തിലധികം തീർഥാടകരാണ് മകരജ്യോതി ദര്‍ശനത്തിനെത്തിയത്. മൂന്ന് തവണയും മകരജ്യോതി ദർശിച്ചാണ് അയ്യപ്പമാർ മലയിറങ്ങിയത്
പുല്ലുമേട്ടിൽ മകരജ്യോതി തൊഴുത് ആയിരങ്ങൾ
അയ്യായിരത്തിലധികം തീർഥാടകരാണ് മകരജ്യോതി ദര്‍ശനത്തിനെത്തിയത്. പാഞ്ചാലിമേട്ടിലും പരുന്തുംപാറയിലും ഭക്തരുടെ എണ്ണത്തിൽ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വൻ വർധനവുണ്ടായി. ആയിരത്തിമുന്നൂറോളം പൊലീസുകാരാണ് ഇത്തവണ മകരജ്യോതി ദര്‍ശനത്തിന് ഭക്തര്‍ക്ക് സുരക്ഷ ഒരുക്കാന്‍ ഉണ്ടായിരുന്നത്.
Last Updated : Jan 16, 2020, 3:10 AM IST