കേരളം

kerala

ETV Bharat / state

ലോറി കൊക്കയിലേക്ക് മറിഞ്ഞ് അപകടം ; രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം ലഭിച്ചു - മയിലാടുംപാറ ലോറി അപകടത്തില്‍ രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം ലഭിച്ചു

മയിലാടുംപാറ പ്രദേശത്തുണ്ടായ അപകടത്തില്‍ തിരുനെൽവേലി സ്വദേശി മാരിയപ്പൻ ആണ് മരിച്ചത്

Sabarimala Lorry accident one death  ലോറി കൊക്കയിലേക്ക് മറിഞ്ഞ് പത്തനംതിട്ടയില്‍ അപകടം  ശബരിമല പാതയിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു  മയിലാടുംപാറ ലോറി അപകടത്തില്‍ രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം ലഭിച്ചു  Lorry accident in mayiladum para pathanamthitta
ലോറി കൊക്കയിലേക്ക് മറിഞ്ഞ് അപകടം; രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം ലഭിച്ചു

By

Published : Apr 2, 2022, 10:50 PM IST

Updated : Apr 2, 2022, 11:02 PM IST

പത്തനംതിട്ട :ശബരിമല പാതയിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ഡ്രൈവർ തിരുനെൽവേലി സ്വദേശി മാരിയപ്പൻ (30) ആണ് മരിച്ചത്. തിരുനെൽവേലിയിൽ നിന്നും സിമന്‍റ് കയറ്റിവന്ന ടോറസ് ലോറിയാണ് നിയന്ത്രണം വിട്ട് മയിലാടുംപാറ പ്രദേശത്തെ കൊക്കയില്‍ അപകടത്തില്‍പ്പെട്ടത്.

ALSO READ |മാസപ്പിറവി കണ്ടു ; സംസ്ഥാനത്ത് നാളെ റംസാൻ വ്രതാരംഭം

മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. 100 അടിയോളം താഴ്‌ചയിൽ കാട്ടിലേക്ക് മറിഞ്ഞുകിടക്കുകയായിരുന്നു ലോറി. ആദിവാസികളാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്.

പൊലീസ്, വനം വകുപ്പ് ജീവനക്കാരോടൊപ്പം സീതത്തോട്, പത്തനംതിട്ട, കോന്നി എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ ആൻഡ് റസ്ക്യൂ ടീം എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി പത്തനംതിട്ട ജില്ല ആശുപത്രിയിൽ എത്തിച്ചു.

Last Updated : Apr 2, 2022, 11:02 PM IST

For All Latest Updates

ABOUT THE AUTHOR

...view details