കേരളം

kerala

ETV Bharat / state

ശ​ബ​രി​മ​ല കും​ഭമാ​സ ​പൂ​ജ: വാക്‌സിൻ സ​ര്‍​ട്ടി​ഫി​ക്കറ്റുള്ളവർക്ക് പ്രവേശനം

ശ​ബ​രി​മ​ല കും​ഭമാ​സ ​പൂ​ജ തീ​ര്‍​ഥാ​ട​നത്തിന് വാക്‌സിൻ സ​ര്‍​ട്ടി​ഫി​ക്കറ്റുള്ളവർക്ക് പ്രവേശനം

By

Published : Feb 12, 2022, 10:29 AM IST

Sabarimala kumbha masa Puja permission for Vaccine Certificate holders  permission for Vaccine Certificate holders for Sabarimala kumbha masa Puja pilgrimage  ശ​ബ​രി​മ​ല കും​ഭമാ​സ ​പൂ​ജ  വാക്‌സിൻ സ​ര്‍​ട്ടി​ഫി​ക്കറ്റുള്ളവർക്ക് കും​ഭ മാ​സ ​പൂ​ജയ്ക്ക് പ്രവേശനം  ശ​ബ​രി​മ​ല കും​ഭമാ​സ ​പൂ​ജ തീ​ര്‍​ഥാ​ട​നം കൊ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലിച്ച്  പത്തനംതിട്ട ജി​ല്ലാ ക​ലക്ട​ര്‍ ഡോ ദിവ്യ എ​സ് അ​യ്യ​ര്‍  Sabarimala kumbha masa Puja pilgrimage
ശ​ബ​രി​മ​ല കും​ഭമാ​സ ​പൂ​ജ: വാക്‌സിൻ സ​ര്‍​ട്ടി​ഫി​ക്കറ്റുള്ളവർക്ക് പ്രവേശനം

പത്തനംതിട്ട : കൊ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലിച്ചായിരിക്കും ശ​ബ​രി​മ​ല കും​ഭമാ​സ ​പൂ​ജ തീ​ര്‍​ഥാ​ട​നം നടത്തുകയെന്ന് ജി​ല്ല ക​ലക്ട​ര്‍ ഡോ. ദിവ്യ എ​സ്. അ​യ്യ​ര്‍. ഇതിനായി ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും കലക്‌ടർ പറഞ്ഞു. കും​ഭമാ​സ ​പൂ​ജ​യ്ക്കു​ള്ള ക്രമീകര​ണ​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ ഓ​ണ്‍​ലൈ​നാ​യി ചേ​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും വി​വി​ധ പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ജി​ല്ല ക​ലക്ട​ര്‍.

വെ​ര്‍​ച്വ​ല്‍ ക്യു ​സം​വി​ധാ​ന​ത്തി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​വ​ര്‍​ക്കാ​ണ് ദ​ര്‍​ശ​ന​ത്തി​ന് അ​നു​മ​തി​യു​ള്ള​ത്. നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ചും പ്ര​തി​രോ​ധ പ്രവര്‍ത്തനങ്ങള്‍ സ്വീ​ക​രി​ച്ചും ആ​രോ​ഗ്യ പൂ​ര്‍​ണ​മാ​യ തീ​ര്‍​ഥാ​ട​നം ഉ​റ​പ്പു വ​രു​ത്താ​ന്‍ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ല​ക്ട​ര്‍ ആവശ്യപ്പെട്ടു.

ശ​ബ​രി​മ​ല കും​ഭ​മാ​സ ​പൂ​ജ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി. തീ​ര്‍​ഥാ​ട​ക​ര്‍ ര​ണ്ട് ഡോ​സ് കൊവി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​താ​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റോ, 48 മ​ണി​ക്കൂ​റി​നു​ള​ളി​ല്‍ എ​ടു​ത്ത ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​നാ സ​ര്‍​ട്ടി​ഫി​ക്ക​റ്റോ ക​രു​ത​ണം. രോഗലക്ഷണ​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍ തീ​ര്‍​ഥാ​ട​നം ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്. തീ​ര്‍​ഥാ​ട​ന സ​മ​യ​ത്ത് മാ​സ്‌​ക് ശ​രി​യാ​യ രീ​തി​യി​ല്‍ ധ​രി​ക്കുക​യും സു​ര​ക്ഷി​ത​മാ​യ ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്കു​ക​യും വേ​ണം. ഹോട്ടലുകളിലും ക​ട​ക​ളി​ലും കൗ​ണ്ട​റു​ക​ളി​ലും തി​ര​ക്ക് കൂ​ട്ടാ​തി​രി​ക്കാ​ന്‍ പ്ര​ത്യേ​കം ശ്രദ്ധിക്ക​ണം.

ALSO READ:ശബരിമല കുംഭ മാസ പൂജ: കുള്ളാര്‍ അണക്കെട്ട് തുറക്കും

പമ്പയിൽ നി​ന്ന് തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് കു​ടി​വെ​ള്ളം കു​പ്പി​യി​ല്‍ ന​ല്‍​കും. നി​ല​യ്ക്ക​ലി​ല്‍ നി​ന്നു പ​മ്പ​യി​ലേ​ക്ക് ചെ​യി​ന്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​തി​ന് 30 ബ​സു​ക​ള്‍ കെ​എ​സ്‌ആ​ര്‍​ടി​സി സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ​സ്ട്രെ​ക്ച​ര്‍ സ​ര്‍​വീ​സ്, ശു​ചീ​ക​ര​ണം എ​ന്നി​വ​യ്ക്കാ​യി അ​യ്യ​പ്പ​സേ​വാ സംഘം വോളണ്ടിയര്‍മാ​രെ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

കൂടാതെ അ​ന്ന​ദാ​നവും സം​ഘം ന​ട​ത്തും. ഒ​രു ആം​ബു​ല​ന്‍​സും അ​യ്യ​പ്പ​സേ​വാ സം​ഘം സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. വ​നംവ​കു​പ്പ് റാ​പ്പി​ഡ് റെ​സ്പോ​ണ്‍​സ് ടീ​മി​നെ സ​ജ്ജ​മാ​ക്കും. പ​മ്പ​യി​ല്‍​നി​ന്ന് സ​ന്നി​ധാ​ന​ത്തേ​ക്കും തി​രി​ച്ചും തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് സ​ഞ്ച​രി​ക്കു​ന്ന​തി​നു​ള്ള സു​ര​ക്ഷ വ​നംവ​കു​പ്പ് ഉ​റ​പ്പാ​ക്കു​മെ​ന്നും ക​ല​ക്ട​ര്‍ പ​റ​ഞ്ഞു.

ABOUT THE AUTHOR

...view details