പത്തനംതിട്ട :ശബരിമല കുംഭമാസ പൂജയുമായി ബന്ധപ്പെട്ട് പമ്പാ ത്രിവേണി സ്‌നാന സരസിലും അനുബന്ധ കടവുകളിലും ജല ലഭ്യത ഉറപ്പാക്കുന്നതിനായി കുള്ളാര്‍ അണക്കെട്ട് തുറക്കും. അണക്കെട്ടിൽ നിന്നും ഫെബ്രുവരി 13 മുതല്‍ 17 വരെ പ്രതിദിനം 15,000 ഘന മീറ്റര്‍ ജലം തുറന്നു വിടുന്നതിന് അനുമതി നല്‍കി ജില്ല കലക്ടറും ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവായി. പമ്പാ നദീ തീരങ്ങളിലുള്ളവരും തീര്‍ഥാടകരും ജാഗ്രത പുലര്‍ത്തണം.
ശബരിമല കുംഭ മാസ പൂജ: കുള്ളാര്‍ അണക്കെട്ട് തുറക്കും - പത്തനംതിട്ട ശബരിമല
അണക്കെട്ടിൽ നിന്നും ഫെബ്രുവരി 13 മുതല്‍ 17 വരെ പ്രതിദിനം 15,000 ഘന മീറ്റര്‍ ജലം തുറന്നു വിടാൻ ഉത്തരവ്
ശബരിമല കുംഭ മാസ പൂജ: കുള്ളാര്‍ അണക്കെട്ട് തുറക്കും