പത്തനംതിട്ട: ശബരിമലയിൽ കന്നിമാസ പൂജയ്ക്ക് വേണ്ടി എത്തുന്ന ഭക്തജനങ്ങൾക്ക് വേണ്ടി സെപ്തംബർ 16 മുതൽ 21 വരെ കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തും. തീർഥാടകരുടെ സൗകര്യാർഥം പമ്പയിലേക്ക് ഒരാഴ്ച മുൻപ് തിരുവനന്തപുരം - പമ്പ സർവീസിലേക്കുള്ള സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. നിലയ്ക്കൽ - പമ്പ റൂട്ടിൽ ചെയിൻ സർവീസിന് വേണ്ടി 15 ബസുകളും ലഭ്യമാക്കും. കൂടാതെ ആവശ്യമുള്ള ജീവനക്കാരേയും കെഎസ്ആർടിസി നിയമിച്ചിട്ടുണ്ട്.
ശബരിമല കന്നിമാസ പൂജ: കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തും - കന്നിമാസ പൂജ
തീർഥാടകരുടെ സൗകര്യാർഥം പമ്പയിലേക്ക് ഒരാഴ്ച മുൻപ് തിരുവനന്തപുരം - പമ്പ സർവീസിലേക്കുള്ള സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്
ശബരിമല കന്നിമാസ പൂജ: കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തും