ശബരിമല: വൃശ്ചിക മണ്ഡല-മകരവിളക്ക് കാലത്തെ ശബരിമല നടവരവ് 66 കോടി പിന്നിട്ടു. നടതുറന്നതിനു ശേഷം ഡിസംബര്‍ അഞ്ചുവരെയുള്ള കണക്കാണിത്. കഴിഞ്ഞവർഷം ഇത് 39 കോടിയായിരുന്നു.
ശബരിമല നടവരവ് 66 കോടി കടന്നു - Sabarimala News
നാണയങ്ങള്‍ എണ്ണുന്നതിന് ക്ഷേത്ര കലാപീഠത്തില്‍ നിന്ന് 40 പേരുടെ സേവനം തിങ്കളാഴ്ച മുതല്‍ സന്നിധാനത്ത് ലഭിക്കും
ഡിസംബർ അഞ്ച് വരെയുള്ള കണക്ക് പ്രകാരം 66, 11,07,840 രൂപയുടെ വരവുണ്ടായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ അഡ്വ.എന്‍.വിജയകുമാര്‍ പറഞ്ഞു. എന്നാല്‍ 2017ല്‍ 74,67,36,365 രൂപയായിരുന്നു വരവ്. വൃശ്ചികം ഒന്നിന് നടന്ന തുറന്നതു മുതല്‍ ഇതുവരെ അഞ്ച് കോടിയോളം രൂപയുടെ നാണയങ്ങള്‍ എണ്ണി തിട്ടപ്പെടുത്താനുണ്ട്. ഇതിനായി ധനലക്ഷമി ബാങ്ക് കൂടുതല്‍ യന്ത്രങ്ങള്‍ എത്തിക്കും. നാണയങ്ങള്‍ എണ്ണുന്നതിന് ക്ഷേത്ര കലാപീഠത്തില്‍ നിന്ന് 40 പേരുടെ സേവനം തിങ്കളാഴ്ച മുതല്‍ സന്നിധാനത്ത് ലഭിക്കും. തുടര്‍ന്ന് ഓരോ ദിവസത്തേയും നടവരവ് അതേ ദിവസം എണ്ണി തീര്‍ക്കും. കഴിഞ്ഞ വർഷത്തെക്കാൾ ഭക്തരുടെ എണ്ണത്തിൽ വന്‍ വര്‍ധനവുണ്ട്.