ശബരിമലയില്‍ ഇടവമാസ പൂജകള്‍ക്ക് ഭക്തജനങ്ങൾക്ക് പ്രവേശനമില്ല - idava masa pooja
കൊവിഡ് വ്യാപനം, ലോക്ക്‌ഡൗൺ എന്നിവ പരിഗണിച്ചാണ് തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് തീരുമാനം എടുത്തത്.

ശബരിമല ഇടവമാസ പൂജകള്‍
പത്തനംതിട്ട: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇടവമാസ പൂജകള്‍ക്ക് ശബരിമലയില്‍ ഭക്തജനങ്ങൾക്ക് പ്രവേശനമില്ല. കൊവിഡ് വ്യാപനവും നാളെ മുതല്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തുന്ന ലോക്ക്‌ഡൗൺ കൂടി പരിഗണിച്ചാണ് തിരുവിതാംകൂര്‍ ദേവസ്വം ബോർഡിന്‍റെ തീരുമാനം. ക്ഷേത്രത്തില്‍ സാധാരണ പൂജകള്‍ മാത്രമായിരിക്കും നടത്തുക. മെയ് 14 മുതല്‍ 19 വരെയാണ് ഇടവമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറക്കുക.
Last Updated : May 7, 2021, 1:00 PM IST