പത്തനംതിട്ട: ശബരിമല സന്നിധാനത്തെ ഡ്യൂട്ടി മജിസ്ട്രേറ്റിന്‍റെയും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്‍റെയും നേതൃത്വത്തിലുള്ള വിവിധ വകുപ്പുകളിലെ ജീവനക്കാർ ബുധനാഴ്ച്ച വൈകിട്ട് സന്നിധാനത്ത് ഭക്തിഗാനാർച്ചന നടത്തി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്‌ടർ രാജേഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള മുപ്പതോളം പേരാണ് ഗാനാർച്ചനയുമായി ശബരി സന്നിധിയിൽ എത്തിയത്. സംഘം സോപാന സംഗീതവും സംസ്കൃത ശ്ലോകങ്ങളും അവതരിപ്പിച്ചു.
'ശബരിഗിരി നാഥാ, ശരണമയ്യപ്പാ'; സന്നിധാനത്ത് അയ്യന് ഭക്തിഗാനാര്‍ച്ചനയുമായി വിവിധ വകുപ്പുകളിലെ ജീവനക്കാർ - സോപാന സംഗീതവും
ശബരിമല സന്നിധാനത്ത് അയ്യപ്പസ്വാമിക്ക് മുന്നില്‍ ഭക്തിഗാനാർച്ചന നടത്തി ഡ്യൂട്ടി മജിസ്ട്രേറ്റിന്‍റെയും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്‍റെയും നേതൃത്വത്തിലുള്ള വിവിധ വകുപ്പുകളിലെ ജീവനക്കാർ.
അതേസമയം ഭക്തജനങ്ങള്‍ ഏറെ കാത്തിരിക്കുന്ന മകരവിളക്കിന് മുന്നോടിയായി ഒരുക്കങ്ങള്‍ക്കൊപ്പം സന്നിധാനത്ത് നിയന്ത്രണങ്ങളും കടുപ്പിച്ചിട്ടുണ്ട്. ഇതുപ്രകാരം മകരവിളക്ക് ദര്‍ശന ദിവസമായ ജനുവരി 14 ന് ഉച്ചയ്ക്ക് 12 വരെ മാത്രമായിരിക്കും ഭക്തര്‍ക്ക് ശബരിമല സന്നിധാനത്തേക്ക് പ്രവേശനമുണ്ടാവുക. 12 മണിക്ക് ശേഷം യാതൊരു കാരണവശാലും ഭക്തരെ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പ്രവേശിപ്പിക്കില്ല. അന്ന് രാത്രി 8.45 ന് മകരസംക്രമ പൂജ നടക്കും. തുടര്‍ന്ന് അടുത്ത ദിവസമായിരിക്കും ഭക്തരെ സന്നിധാനത്ത് പ്രവേശിപ്പിക്കുക.