പത്തനംതിട്ട: മണ്ഡല മകരവിളക്കുത്സവത്തിന് നട തുറന്നതു മുതൽ കാനനപാതയിലൂടെയുള്ള അയ്യപ്പഭക്തരുടെ വരവും സജീവമായി. ഇതുവരെ 3500ലേറെ പേർ കാനനപാതയിലൂടെ സന്നിധാനത്തെത്തി.
കാനനപാത സജീവമായി; ഇതുവരെ എത്തിയത് മൂവായിരത്തിലധികം തീര്‍ഥാടകര്‍ നട തുറന്ന ദിവസം 145 സ്വാമിമാരാണ് കാനന പാത വഴി സന്നിധാനത്തെത്തിയത്. 18 ദിവസത്തിനിടെ ഇതുവരെ മൂവായിരത്തിലധികം ആളുകൾ കാനനപാതയിലൂടെ സന്നിധാനത്ത് എത്തി. രാവിലെ ആറ് മുതൽ ഉച്ചയ്ക്ക് രണ്ടു വരെ മാത്രമാണ് കാനനപാതയിലൂടെയുള്ള സഞ്ചാരം അനുവദിച്ചിരിക്കുന്നത്.
നട തുറക്കുന്നതിന് മുൻപായി കാനന പാത ഫോറസ്റ്റ് ഉദ്യോഗസ്ഥരും ദേവസ്വം ബോർഡും ചേർന്ന് വൃത്തിയാക്കിയിരുന്നു. മണ്ഡല മകരവിളക്കുത്സവത്തിന് നട തുറന്നതു മുതൽ കാനനപാതയിലൂടെയുള്ള അയ്യപ്പഭക്തരുടെ വരവും സജീവമായി.
ആന താരകളുള്ളതിനാൽ രാത്രി കാലങ്ങളിൽ കാനന പാതയിലൂടെയുള്ള സഞ്ചാരം അപകടകരമാണെന്നാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. പരിശോധനയ്ക്കായി ചെക്പോസ്റ്റുകളും സ്ഥാപിച്ചിട്ടുണ്ട്. കാനനപാത വഴി വരുന്നവർ ഉരക്കുഴിയിൽ മുങ്ങിക്കുളിച്ചാണ് അയ്യപ്പദർശനം നടത്തുന്നത്.