കേരളം

kerala

ETV Bharat / state

പത്തനംതിട്ട കലക്ടര്‍ക്ക് പ്രത്യേകാധികാരം നല്‍കും - ശബരിമല പുതിയ വാർത്തകൾ

ഇതോടെ ശബരിമലയിലെ അടിസ്ഥാന സൗകര്യ വികസനം സർക്കാരിന് നേരിട്ടു നടത്താം

മണ്ഡലകാലം

By

Published : Nov 4, 2019, 7:51 PM IST

തിരുവനന്തപുരം: ശബരിമലയിലെ ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതിനായി പത്തനംതിട്ട കലക്‌ടർക്ക് പ്രത്യേക അധികാരം നൽകാൻ തീരുമാനം. മണ്ഡലകാലം അടുക്കുന്നതിനാൽ നിർമാണ പ്രവൃത്തികൾ വേഗത്തിലാക്കാനാണ് കലക്‌ടറെ ചുമതലപ്പെടുത്തിയത്.
നിർമാണ പ്രവൃത്തികൾ നടത്താൻ കോടതി നിയോഗിച്ച മേൽനോട്ട സമിതി തടസമാകുന്നെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഉത്തരവെന്നാണ് സൂചന. ഇതോടെ ശബരിമലയിലെ അടിസ്ഥാന സൗകര്യ വികസനം സർക്കാരിന് നേരിട്ടു നടത്താം. ശബരിമല ഉത്സവത്തെ ദേശീയോദ്‌ഗ്രഥനവുമായി ബന്ധപ്പെടുത്തിയാണ് സർക്കാർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ടെണ്ടറില്ലാതെ തന്നെ പ്രവൃത്തികൾ പൂർത്തിയാക്കാനാണ് കലക്‌ടർമാർക്ക് നിർദേശം നൽകിയത്.

ABOUT THE AUTHOR

...view details