പത്തനംതിട്ട: ശബരിമലയില്‍ ആദ്യ ദിനം മല ചവിട്ടാന്‍ എത്തിയത് 4986 പേര്‍ മാത്രം. ബുക്കിങ് നടത്തിയിരുന്ന 25000 പേരില്‍ 20014 പേര്‍ ആദ്യ ദിവസം ദര്‍ശനത്തിന് എത്തിയില്ല. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ആദ്യ മൂന്ന് ദിവസങ്ങളില്‍ ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കാൻ കഴിയുന്നവര്‍ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു.
കാലാവസ്ഥ പ്രതികൂലം; ആദ്യ ദിനം മല ചവിട്ടാന്‍ എത്തിയത് 4986 ഭക്തർ - മണ്ഡല മകര വിളക്ക് തീര്‍ത്ഥാടനം
(sabarimala) സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ആദ്യ ദിനം ശബരിമലയില്‍ (mandala makara vilakku) ദര്‍ശനത്തിന് എത്തിയത് 4986 ഭക്തർ മാത്രം.
കാലാവസ്ഥ പ്രതികൂലം; ആദ്യ ദിനം മല ചവിട്ടാന്‍ എത്തിയത് 4986 ഭക്തർ
ALSO READ:തീവ്രവാദ ഭീഷണി; ജമ്മു കശ്‌മീരിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അമേരിക്ക
ബുക്കിങ് നടത്തിയിട്ട് വരുന്ന മൂന്ന് ദിവസങ്ങളില്‍ എത്താന്‍ കഴിയാത്തവര്‍ക്ക് 18 ന് ശേഷം ദര്‍ശനം നടത്താമെന്നാണ് ദേവസ്വം ബോര്‍ഡ് മന്ത്രി കെ. രാധക്യഷ്‌ണന്‍ സന്നിധാനത്ത് വ്യക്തമാക്കിയത്. ആദ്യ ദിവസം കൂടുതലായി എത്തിയത് ആന്ധ്രയില്‍ നിന്നുമുള്ള തീര്‍ത്ഥാടകരായിരുന്നു. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നും ഭക്തരുടെ വരവുണ്ടായി. മലയാളി ഭക്തരുടെ എണ്ണം കുറവായിരുന്നു.