പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഭണ്ഡാരത്തില്‍ നിന്നും എണ്ണിത്തിട്ടപ്പെടുത്തി ബാങ്കിലേക്ക് നല്‍കാന്‍ തയാറാക്കിയ നോട്ടുകെട്ടുകളില്‍ പിശക് കണ്ടെത്തി. സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് വിജിലന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു. ബാങ്ക് ജീവനക്കാര്‍ എണ്ണി തിട്ടപ്പെടുത്തിയ നോട്ടുകെട്ടുകളില്‍ അധിക തുക കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം.
യന്ത്രത്തിലെ തകരാറാകം പിശകിന് കാരണമെന്ന് ദേവസ്വം ബോര്‍ഡും ബാങ്ക് അധികൃതരും പറയുന്നു. നെയ് പുരണ്ട നോട്ടുകൾ എണ്ണുമ്പോൾ നോട്ടെണ്ണുന്ന യന്ത്രസംവിധാനത്തിനു പിഴവുകളുണ്ടായേക്കാം. സന്നിധാനത്ത് കാണിക്കയായി കിട്ടുന്ന നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തുന്നത് ദേവസ്വം ബോര്‍ഡ് ചുമതലപ്പെടുത്തിയിരിക്കുന്ന ബാങ്കിലെ ജീവനക്കാരാണ്. ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ അടുക്കി നല്‍കുന്ന നോട്ടുകള്‍ യന്ത്രത്തിന്‍റെ സഹായത്തോടെ ബാങ്ക് ജീവനക്കാരാണ് എണ്ണുന്നത്.