പത്തനംതിട്ട: ശബരിമല മണ്ഡലപൂജ ഉത്സവത്തോട് അനുബന്ധിച്ച് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ സേവനം ലഭ്യമാക്കുന്നതിനായി സ്വകാര്യ ആശുപത്രികളുടെ 12 ആംബുലന്‍സുകള്‍ ഏറ്റെടുത്ത് ജില്ലാ കലക്ടര്‍ പി.ബി. നൂഹ്. 2005ലെ ദുരന്തനിവാരണ നിയമത്തിലെ വകുപ്പ് 34(ജെ) പ്രകാരമാണ് ആംബുലന്‍സുകള്‍ ഏറ്റെടുത്തത്. ഇലവുങ്കല്‍, ളാഹ, വടശേരിക്കര, പ്ലാപ്പള്ളി, റാന്നി പെരുനാട്, നിലയ്ക്കല്‍ ബേസ് ക്യാമ്പ്, പത്തനംതിട്ട നഗരസഭ ഇടത്താവളം എന്നിവിടങ്ങളിലായി ഡിസംബര്‍ 26, 27 തീയതികളില്‍ ആംബുലന്‍സുകള്‍ വിന്യസിക്കും.
ശബരിമല; സ്വകാര്യ ആശുപത്രികളിലെ 12 ആംബുലന്‍സുകള്‍ ഏറ്റെടുത്തു
2005ലെ ദുരന്തനിവാരണ നിയമത്തിലെ വകുപ്പ് 34(ജെ) പ്രകാരമാണ് ആംബുലന്‍സുകള്‍ ഏറ്റെടുത്തിട്ടുള്ളത്
റാന്നി അങ്ങാടി മേനാംതോട്ടം ഹോസ്‌പിറ്റല്‍, പരുമല സെന്‍റ് ഗ്രിഗോറിയസ് ഹോസ്‌പിറ്റല്‍, പത്തനംതിട്ട ക്രിസ്റ്റ്യന്‍ ഹോസ്‌പിറ്റല്‍, തിരുവല്ല പുഷ്പഗിരി ഹോസ്‌പിറ്റല്‍, തിരുവല്ല മെഡിക്കല്‍ മിഷന്‍ ഹോസ്‌പിറ്റല്‍, പന്തളം സിഎം ഹോസ്‌പിറ്റല്‍, കുമ്പനാട് ഫെലോഷിപ്പ് ഹോസ്‌പിറ്റല്‍, അടൂര്‍ മറിയ ഹോസ്‌പിറ്റല്‍, ഏനാദിമംഗലം മൗണ്ട്‌സിയോണ്‍ മെഡിക്കല്‍ കോളജ് ഹോസ്‌പിറ്റൽ, അങ്ങാടി മാര്‍ത്തോമ്മ മെഡിക്കല്‍ മിഷന്‍ ഹോസ്‌പിറ്റല്‍, പന്തളം എന്‍എസ്എസ് മെഡിക്കല്‍ മിഷന്‍ ഹോസ്‌പിറ്റല്‍, അടൂര്‍ ലൈഫ് ലൈന്‍ ഹോസ്‌പിറ്റല്‍ എന്നീ ആശുപത്രികളുടെ ആംബുലന്‍സുകളാണ് ഏറ്റെടുത്തിട്ടുള്ളത്.