ശബരിമല :മകരമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട രാവിലെ ആറു മണിക്ക് അടച്ചു. അയ്യപ്പഭക്തര്‍ക്ക് 20 ന് രാത്രി വരെ മാത്രമായിരുന്നു ദര്‍ശനം. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് ക്ഷേത്ര ശ്രീകോവില്‍ നട തുറന്നു ജലാഭിഷേകവും പാലഭിഷേകവും ഇളനീര്‍ അഭിഷേകവും നടന്നു. തുടര്‍ന്ന് ഗണപതി ഹോമം. അതിനു ശേഷം ശബരിമല അയ്യപ്പ ശ്രീകോവിലിനു മുന്നില്‍ നിന്നും എല്ലാവരും പന്തളം രാജപ്രതിനിധിക്ക് ദര്‍ശനം നടത്തുന്നതിനു വേണ്ടി ഒഴിഞ്ഞു കൊടുത്തു. രാജപ്രതിനിധി ഉത്രം നാള്‍ പ്രദീപ് കുമാര്‍ വര്‍മ അയ്യപ്പദര്‍ശനം പൂര്‍ത്തിയാക്കിയതോടെ ഹരിവരാസനം പാടി ക്ഷേത്രനട അടച്ചു.
മകരമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട അടച്ചു - ഫെബ്രുവരി 13ന് തുറക്കും
കുംഭമാസ പൂജകള്‍ക്കായി ക്ഷേത്രനട ഫെബ്രുവരി 13ന് തുറക്കും.
മകരമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട അടച്ചു
ക്ഷേത്ര നട അടച്ച ശേഷം താക്കോലുമായി ക്ഷേത്ര മേല്‍ശാന്തി പതിനെട്ടാം പടിയുടെ താഴെ എത്തി രാജപ്രതിനിധിക്ക് താക്കോലും ക്ഷേത്ര നട വരവിന്‍റെ പണക്കിഴിയും കൈമാറി. അത് ഏറ്റുവാങ്ങിയ ശേഷം രാജപ്രതിനിധി ഒരു പണക്കിഴി അടുത്ത ഒരു വര്‍ഷത്തേക്കുള്ള ക്ഷേത്ര ചെലവുകള്‍ക്കായി മേല്‍ശാന്തിക്ക് തിരികെ നല്‍കി. ഇതോടെ ആചാര പ്രകാരമുള്ള എല്ലാ ചടങ്ങുകളും പൂര്‍ത്തിയായി. കുംഭമാസ പൂജകള്‍ക്കായി ക്ഷേത്രനട ഫെബ്രുവരി 13ന് വൈകിട്ട് തുറക്കും.