കേരളം

kerala

ETV Bharat / state

ഇടവമാസ പൂജകൾ പൂര്‍ത്തിയാക്കി ശബരിമല നട അടച്ചു - ഇടവമാസ പൂജ

അത്താഴ പൂജക്ക് ശേഷം അയ്യപ്പവിഗ്രഹത്തില്‍ ഭസ്മാഭിഷേകം നടത്തിയാണ് ശബരിമല നട അടച്ചത്.

ശബരിമല നട അടച്ചു

By

Published : May 19, 2019, 11:24 PM IST

പത്തനംതിട്ട: ഇടവമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട അടച്ചു. അത്താഴപൂജക്ക് ശേഷം മേൽശാന്തി അയ്യപ്പവിഗ്രഹത്തിൽ ഭസ്മാഭിഷേകം നടത്തിയാണ് നട അടച്ചത്. വിശേഷാൽ വഴിപാടായ സഹസ്രകലശാഭിഷേകവും നടന്നു. പൂജക്കായി നട തുറന്നതിന് ശേഷമുള്ള കഴിഞ്ഞ മൂന്നു ദിവസങ്ങളിലും വന്‍ ഭക്തജനത്തിരക്കാണ് ശബരിമലയില്‍ ഉണ്ടായത്. മൃത്യുജ്ഞയ ഭയം അകറ്റി ഭക്തരെ സംരക്ഷിക്കണമെന്ന പ്രാർത്ഥനയുമായി കഴിഞ്ഞദിവസം മഹാമൃത്യുജ്ഞയ ഹോമം നടന്നിരുന്നു . തന്ത്രി കണ്ഠരര് രാജീവര് മുഖ്യ കാര്‍മികത്വം വഹിച്ചു.

ABOUT THE AUTHOR

...view details