പത്തനംതിട്ട: ഈ മണ്ഡലകാലം അവസാനിക്കാന്‍ ദിവസങ്ങള്‍ അവശേഷിക്കേ അപ്പം, അരവണ പ്രസാദങ്ങളില്‍ നിന്നായി 27 കോടിയിലധികം രൂപയുടെ വരുമാനമുണ്ടായതായി ശബരിമല ക്ഷേത്രം എക്‌സിക്യുട്ടിവ് ഓഫിസര്‍ വി. കൃഷ്‌ണകുമാര്‍ വാര്യര്‍.
അപ്പം, അരവണ വിതരണം കാര്യക്ഷമമായി നടക്കുന്നുണ്ട്. അപ്പം പാക്കിങ്ങിന് ജീവനക്കാരുടെ ക്ഷാമമുണ്ടായിരുന്നെങ്കിലും കൂടുതല്‍ ജീവനക്കാരെ ഉള്‍പ്പെടുത്തി അത് പൂര്‍ണമായും പരിഹരിച്ചിട്ടുണ്ട്. മണ്ഡലകാലം അവസാനിക്കാറായതോടെ കൂടുതല്‍ അയ്യപ്പന്‍മാര്‍ ദര്‍ശനത്തിനായി സന്നിധാനത്തെത്തുന്നുണ്ട്.