പത്തനംതിട്ട: ശബരിമല വിമാനത്താവള നിർമാണത്തിനായി പത്തനംതിട്ട ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത പ്രത്യേക യോഗത്തിൽ തീരുമാനം. 2560 ഏക്കര്‍ എസ്‌റ്റേറ്റ് ഭൂമി ഏറ്റെടുക്കാനാണ് തീരുമാനം. നിലവില്‍ തോട്ടത്തിന്‍റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് നിലനില്‍ക്കുകയാണ്. തോട്ടത്തിന്‍റെ വില കോടതിയില്‍ കെട്ടിവെക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
ശബരിമല വിമാനത്താവളം:ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ തീരുമാനം - ശബരിമല വിമാനത്താവം
ഉടമസ്ഥാവകാശം സംബന്ധിച്ച കോടതി വിധി വന്ന ശേഷം കോടതി നിശ്ചയിക്കുന്ന ഉടമസ്ഥന് പണം കൈമാറി സ്ഥലം ഏറ്റെടുക്കും
ശബരിമല വിമാനത്താവം:ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ തീരുമാനം
ഉടമസ്ഥാവകാശം സംബന്ധിച്ച കോടതി വിധി വന്ന ശേഷം കോടതി നിശ്ചയിക്കുന്ന ഉടമസ്ഥന് പണം കൈമാറി സ്ഥലം ഏറ്റെടുക്കും. ആറന്മുള വിമാനത്താവളം നിര്‍മ്മിക്കാനുള്ള മുന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ തീരുമാനം റദ്ദാക്കി ചെറുവള്ളി എസ്‌റ്റേറ്റ് ഏറ്റെടുത്ത് ശബരിമല വിമാനത്താവളം നിർമിക്കാന്‍ പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ തീരുമാനിക്കുകയായിരുന്നു.
Last Updated : Oct 9, 2019, 7:25 PM IST