കേരളം

kerala

ETV Bharat / state

ബസ് മണിക്കൂറുകൾ പിടിച്ചിട്ടു; കെഎസ്‌ആര്‍ടിസി ബസിനടിയില്‍ ഉറങ്ങിയ ആന്ധ്ര തീര്‍ഥാടകരുടെ കാലിലൂടെ ബസ് കയറി - ആന്ധ്ര സ്വദേശികള്‍ക്ക് പരിക്ക്

Ksrtc Bus Accident At Sabarimala: ശബരിമലയില്‍ അനിയന്ത്രിതമായ തിരക്ക്, കെ എസ് ആര്‍ ടി സി ബസ് അപകടത്തില്‍പ്പെട്ടു. ആന്ധ്രയില്‍ നിന്നുള്ള രണ്ട് തീര്‍ത്ഥാടകര്‍ക്ക് പരിക്ക്.

pta sabarimala  Ksrtc Bus Accident  Accident At Sabarimala Two Pilgrims Injured  sabarimala accident two pilgrims injured  natives of andhara injured at sabarimala  കെഎസ്ആര്‍ടിസി അപകടം  ശബരിമലയില്‍ അപകടം  രണ്ട് പേര്‍ക്ക് പരിക്ക്  ആന്ധ്ര സ്വദേശികള്‍ക്ക് പരിക്ക്  ആന്ധ്ര സ്വദേശികള്‍ അപകടത്തില്‍പ്പെട്ടു
Ksrtc Bus Accident At Sabarimala

By ETV Bharat Kerala Team

Published : Dec 13, 2023, 6:32 AM IST

Updated : Dec 13, 2023, 8:08 AM IST

പത്തനംതിട്ട:ശബരിമലയിലെ തിരക്ക് കാരണം മണിക്കൂറുകൾ റോഡരികിൽ പിടിച്ചിട്ട കെഎസ്‌ആര്‍ടിസി ബസിനടിയില്‍ ഉറങ്ങിയ ശബരിമല തീര്‍ഥാടകരുടെ കാലിലൂടെ ബസ് കയറിയിറങ്ങി. ആന്ധ്രയിൽ നിന്നുള്ള രണ്ട് തീർത്ഥാടകർക്ക് സാരമായി പരിക്കേറ്റു(Ksrtc Bus Accident At Sabarimala Two Pilgrims Injured).

ആന്ധ്രാ സ്വദേശികളായ സായി മഹേഷ് റെഡ്ഡി(32), സൂര്യ ബാബു(22) എന്നിവരുടെ കാലിലൂടെയാണ് ബസ് കയറിയത്. സാരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എരുമേലി-ഇലവുങ്കല്‍ -പമ്പ റോഡില്‍ തുലാപ്പള്ളിയിലായിരുന്നു സംഭവം. തിരക്കുകാരണം ഇവര്‍ സഞ്ചരിച്ച കെഎസ്‌ആര്‍ടിസി ബസ് മണിക്കൂറുകൾ റോഡരികിൽ നിര്‍ത്തിയിട്ടിരുന്നു.

ബസ് മണിക്കൂറുകൾ നിർത്തിയിട്ടത്തിനെ തുടർന്ന് രണ്ട് പെരും ബസിൽ നിന്നിറങ്ങി ബസിനു അടിയിൽ കിടന്നുറങ്ങി.
തീർത്ഥാടകർ ബിസിനടിയിൽ കിടന്നു ഉറങ്ങുന്നതറിയാതെ ഡ്രൈവർ ബസ് എടുത്തപ്പോഴാണ് ഇരുവരുടെയും കാലിലൂടെ ബസിന്‍റെ ടയര്‍ കയറിയിറങ്ങിയത്.

ഇരുവരെയും ആദ്യം നിലയ്ക്കൽ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Last Updated : Dec 13, 2023, 8:08 AM IST

ABOUT THE AUTHOR

...view details