പത്തനംതിട്ട: ശബരിമല ദര്‍ശനം നടത്തി മടങ്ങിയ തീര്‍ത്ഥാടന സംഘം സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി തൂണില്‍ ഇടിച്ചു. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ആലപ്പുഴ കറ്റാനം അരിപ്പുറത്ത് ബംഗ്ലാവില്‍ ബ്രിജിത്തിനാണ് (42) പരിക്കേറ്റത്.
ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പെട്ടു - അപകടം
ശബരിമല ദര്‍ശനം നടത്തി മടങ്ങിയ തീര്‍ത്ഥാടക സംഘം സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി തൂണില്‍ ഇടിച്ചു.
![ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പെട്ടു](https://etvbharatimages.akamaized.net/etvbharat/images/768-512-3041427-thumbnail-3x2-accident.jpg)
ശബരിമല ദര്‍ശനം നടത്തി മടങ്ങിയ തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പെട്ടു
ഉച്ചക്ക് 2.10 തോടെ താഴെവെട്ടിപ്രം ശബരിമല ഇടത്താവളത്തിന് സമീപമായിരുന്നു അപകടം. പിന്നിലൂടെ വന്ന കെ.എസ്.ആര്‍.ടി.സി ബസ് വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ കാറില്‍ തട്ടിയതാണ് കാര്‍ നിയന്ത്രണം വിടാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
അപകടത്തില്‍ കാറിന്‍റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. അപകടത്തെ തുര്‍ന്ന് മൈലപ്ര -പത്തനംതിട്ട റോഡില്‍ ഗതാഗത തടസ്സം ഉണ്ടായി. അഗ്നിശമനസേനയെത്തി വൈദ്യുത ബന്ധം വിച്ഛേദിച്ചാണ് ഗതാഗതം പുനസ്ഥാപിച്ചത്. പരിക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.