നിറപുത്തിരി ചടങ്ങുകൾക്ക് സമാപനം : ശബരിമല നട അടച്ചു - niraputhari
ചിങ്ങമാസ പൂജകൾക്കായി 16 ന് വൈകിട്ട് 5 മണിക്ക് ശബരിമല ക്ഷേത്രനട തുറക്കും
പത്തനംതിട്ട: നിറപുത്തിരി ചടങ്ങുകൾക്ക് ശേഷം ശബരിമല നട അടച്ചു. കളഭാഭിഷേകം, പുഷ്പാഭിഷേകം, പടിപൂജ, അത്താഴപൂജ എന്നിവക്ക് ശേഷം രാത്രി 10 മണിയോടെയായിരുന്നു ഹരിവരാസനം പാടി നട അടച്ചത്. തന്ത്രി കണ്‌ഠരര് രാജീവരരുടെയും മേൽശാന്തി വി എൻ വാസുദേവൻ നമ്പൂതിരിയുടെയും കാർമ്മികത്വത്തിൽ പുലർച്ചെ 5.45 നും 6.15 നും മദ്ധ്യേയുള്ള മുഹൂർത്തത്തിലായിരുന്നു നിറപുത്തരി ചടങ്ങുകൾ നടന്നത്. കൊല്ലങ്കോട്, അച്ചൻകോവിൽ എന്നിവിടങ്ങളിലെ പാടങ്ങളിൽ നിന്നും കൊയ്തെടുത്ത നെൽക്കതിരുകളാണ് നിറപുത്തിരി ചടങ്ങിനായി ഉപയോഗിച്ചത്. ചിങ്ങമാസ പൂജകൾക്കായി 16 ന് വൈകിട്ട് 5 മണിക്ക് ശബരിമല ക്ഷേത്രനട തുറക്കും.