കൊവിഡ് സ്ഥിരീകരിച്ച വിദ്യാർഥിനിയുടെ സഞ്ചാരപഥം പുറത്തുവിട്ടു - പത്തനംതിട്ട വിദ്യാർഥിനി റൂട്ട് മാപ്പ്
കഴിഞ്ഞ മാര്‍ച്ച് 15ന് ന്യൂഡല്‍ഹി നിസാമുദീനില്‍ നിന്ന് പുറപ്പെട്ട് 17ന് എറണാകുളത്ത് എത്തിയ വിദ്യാർഥിനിയുടെ സഞ്ചാരപഥമാണ് ജില്ലാ ഭരണകൂടം പുറത്തിറക്കിയത്.
പത്തനംതിട്ട: ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച വിദ്യാര്‍ഥിനിയുടെ സഞ്ചാരപഥം ജില്ലാ ഭരണകൂടം പുറത്തിറക്കി. കഴിഞ്ഞ മാര്‍ച്ച് 15ന് ന്യൂഡല്‍ഹി നിസാമുദീനില്‍ നിന്ന് രാവിലെ 9.15ന് 12618 മംഗള ലക്ഷദ്വീപ് എക്പ്രസില്‍ എസ്9 കോച്ചില്‍ സീറ്റ് നമ്പര്‍ 55ല്‍ യാത്ര പുറപ്പെട്ട വിദ്യാർഥിനിയുടെ സഞ്ചാരപാതയാണ് പുറത്തുവിട്ടത്. മാർച്ച് 17ന് രാവിലെ 10.15ന് എറണാകുളം സൗത്ത് ജംഗ്ഷനില്‍ എത്തിയ വിദ്യാർഥിനി അവിടെ നിന്ന് രാവിലെ 11ന് ഓട്ടോയിൽ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനിലെത്തി. ഹോട്ടല്‍ റോയല്‍ പാലസില്‍ അര മണിക്കൂര്‍ ചിലവഴിച്ച ശേഷം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനിലെ എസ്ബിഐ എടിഎമ്മില്‍ കയറി. ഉച്ചകഴിഞ്ഞ് 2.45ന് ശബരി എക്പ്രസ് ജനറല്‍ കംപാര്‍ട്ട്‌മെന്‍റില്‍ കയറി 4.45ന് ചെങ്ങന്നൂരില്‍ എത്തി. അവിടെ നിന്ന് ചെങ്ങന്നൂര്‍- പന്തളം കെഎസ്ആര്‍ടിസി വേണാട് ബസില്‍ വൈകിട്ട് അഞ്ചിന് വീട്ടിലേക്ക് പുറപ്പെട്ടു. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. റൂട്ട് മാപ് അനുസരിച്ച് ഈ സ്ഥലങ്ങളില്‍ പ്രസ്തുത സമയത്ത് ഉണ്ടായിരുന്നവര്‍ 9188297118, 9188294118 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പത്തനംതിട്ട ജില്ലാ കലക്‌ടര്‍ പി.ബി നൂഹ് അറിയിച്ചു.