കേരളം

kerala

ETV Bharat / state

റോഡ് സുരക്ഷാ വാരാചരണം; സൗജന്യ നേത്ര-രക്തപരിശോധന ക്യാമ്പുകള്‍ സംഘടിപ്പിച്ചു - pathanamthitta

പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്‍ഡിലാണ് സൗജന്യ നേത്ര-രക്തപരിശോധന ക്യാമ്പുകള്‍ നടത്തിയത്

Free eye and blood testing camps were organized  road safety week  റോഡ് സുരക്ഷാ വാരാചരണം  പത്തനംതിട്ട ലേറ്റസ്റ്റ് ന്യൂസ്  pathanamthitta  pathanamthitta latest news
റോഡ് സുരക്ഷാ വാരാചരണം; സൗജന്യ നേത്ര-രക്തപരിശോധന ക്യാമ്പുകള്‍ സംഘടിപ്പിച്ചു

By

Published : Jan 15, 2020, 10:44 PM IST

പത്തനംതിട്ട: മുപ്പത്തൊന്നാമത് ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്‍റെ ഭാഗമായി സൗജന്യ നേത്ര-രക്ത പരിശോധന ക്യാമ്പുകള്‍ സംഘടിപ്പിച്ചു. മോട്ടോര്‍ വാഹന വകുപ്പിന്‍റെയും റോഡ് സുരക്ഷാ അതോറിറ്റിയുടെയും ആഭിമുഖ്യത്തില്‍ കോഴഞ്ചേരി മുത്തൂറ്റ് ഐ കെയര്‍ ആശുപത്രിയുടെയും തിരുവല്ല ഐ മൈക്രോ സര്‍ജറിയുമായി സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്‍ഡിലാണ് സൗജന്യ നേത്ര-രക്തപരിശോധന ക്യാമ്പുകള്‍ നടത്തിയത്. ക്യാമ്പില്‍ 200 പേരുടെ നേത്ര പരിശോധനയും 205 പേരുടെ രക്തപരിശോധനയും നടത്തി. ഓട്ടോ ഡ്രൈവര്‍മാര്‍, ടാക്‌സി ഡ്രൈവര്‍മാര്‍, ബസ് ഡ്രൈവര്‍മാര്‍, ടിപ്പര്‍ ഡ്രൈവര്‍മാര്‍, മറ്റ് സ്വകാര്യ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ ക്യാമ്പിന്‍റെ സേവനം പ്രയോജനപ്പെടുത്തി.

ABOUT THE AUTHOR

...view details