പത്തനംതിട്ട: മണ്ണാറകുളഞ്ഞിയിൽ ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങിയ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ഇന്നോവയും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം. ഒരു കുട്ടിയടക്കം കാറില്‍ ഉണ്ടായിരുന്ന ഏഴു പേര്‍ക്കും ലോറി ഡ്രൈവര്‍ക്കും പരിക്കേറ്റു. ഇന്ന്(18.09.2022) പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.
ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; കുട്ടിയുൾപ്പെടെ 8 പേർക്ക് പരിക്ക് - ഇന്നോവയും മിനിലോറിയും കൂട്ടിയിടിച്ചു
തീര്‍ഥാടകര്‍ സഞ്ചരിച്ച ഇന്നോവയും റാന്നി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന മിനിലോറിയും കൂട്ടിയിടിച്ചു. ഇന്ന് (18.09.2022) പുലര്‍ച്ചെ ഒരു മണിയോടെ പത്തനംതിട്ട മണ്ണാറകുളഞ്ഞിയിലാണ് അപകടമുണ്ടായത്.
ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; കുട്ടിയുൾപ്പെടെ 8 പേർക്ക് പരിക്ക്
തീര്‍ഥാടകര്‍ സഞ്ചരിച്ച ഇന്നോവയും റാന്നി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന മിനിലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പത്തനംതിട്ട മണ്ണാറകുളഞ്ഞിയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ പത്തനംതിട്ട ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Also read: മുന്നറിയിപ്പില്ലാതെ ആര്‍ച്ച് മറിച്ചിട്ടു: സ്കൂട്ടര്‍ യാത്രികർക്ക് ഗുരുതര പരിക്ക്