പത്തനംതിട്ട:പതിനൊന്നു വയസുള്ള രണ്ടു പെൺകുട്ടികളെ വർഷങ്ങളായി പീഡിപ്പിച്ച കേസില്‍ റിട്ട. സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ പോക്സോ ചുമത്തി കൊടുമൺ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുമണ്‍ ഐക്കാട് തെങ്ങിനാല്‍ കാര്‍ത്തികയില്‍ വീട്ടിൽ സുരേന്ദ്രൻ (65) ആണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
11 വയസുള്ള രണ്ടു പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. ഇതിൽ ഒരു കുട്ടിയെ ഇയാൾ നാലു വർഷമായി പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്‌തത്.