പത്തനംതിട്ട: ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും (ടി.പി.ആര്‍) കൂടുതലുള്ള പത്ത് പഞ്ചായത്തുകളിലും ഒരു നഗരസഭയിലും ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇല്ലെന്നും കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്നും ജില്ല കലക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി. കലക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ല ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് കലക്ടറുടെ തീരുമാനം. പുറമറ്റം, കടപ്ര, നാറാണംമൂഴി, റാന്നി-പഴവങ്ങാടി, കലഞ്ഞൂര്‍, പന്തളം തെക്കേക്കര, പ്രമാടം, കുന്നന്താനം, റാന്നി-പെരുനാട്, പള്ളിക്കല്‍ എന്നീ പത്ത് പഞ്ചായത്തുകളിലും പന്തളം നഗരസഭയിലും ലോക്ക്ഡൗണ്‍ ഇളവുകള്‍ ഉണ്ടായിരിക്കില്ല. 20 മുതല്‍ 35 ശതമാനത്തിന് മുകളില്‍ ടി.പി.ആര്‍ കൂടിയ പ്രദേശങ്ങളാണിവ.
ടി.പി.ആര്‍ കൂടുതലുള്ള പഞ്ചായത്തുകളിലും നഗരസഭയിലും നിയന്ത്രണം തുടരും: പത്തനംതിട്ട ജില്ല കലക്‌ടര്‍ - grama panchayath and municipality, collector
20 മുതല്‍ 35 ശതമാനത്തിന് മുകളില്‍ ടി.പി.ആര്‍ കൂടിയ പ്രദേശങ്ങളായ പുറമറ്റം, കടപ്ര, നാറാണംമൂഴി, റാന്നി-പഴവങ്ങാടി, കലഞ്ഞൂര്‍, പന്തളം തെക്കേക്കര, പ്രമാടം, കുന്നന്താനം, റാന്നി-പെരുനാട്, പള്ളിക്കല്‍ എന്നീ പത്ത് പഞ്ചായത്തുകളിലും പന്തളം നഗരസഭയിലും ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇല്ല.
ALSO READ:ഇഎംസിസി ബോംബാക്രമണക്കേസ് : നടി പ്രിയങ്കയെ ചോദ്യം ചെയ്തു
നിലവില്‍ ഈ പ്രദേശങ്ങളിലുള്ള രോഗികളുടെ എണ്ണം 100 നും 300 നും ഇടയിലാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് നിയന്ത്രണം തുടരാന്‍ തീരുമാനം. കണ്ടയ്‌ന്‍മെന്‍റ് സോണുകളിലും ലോക്ക്ഡൗണ്‍ ഇളവുകള്‍ ബാധകമല്ലെന്നും യോഗം തീരുമാനിച്ചു. ഇളവുകള്‍ ലഭ്യമായ പ്രദേശങ്ങളില്‍ അനുവദിച്ചിരിക്കുന്ന സ്ഥാപനങ്ങള്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കണം. തുണിക്കടകള്‍, സ്വര്‍ണ്ണക്കടകള്‍, ബാങ്കുകള്‍ തുടങ്ങിയ മറ്റ് സ്ഥാപനങ്ങളില്‍ വായുസഞ്ചാരം ഉറപ്പുവരുത്തണം. കര്‍ശന നിയന്ത്രണം ആവശ്യമുള്ള പ്രദേശങ്ങളിലും ഇളവുകളുള്ള സ്ഥാപനങ്ങളിലും നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് പൊലീസ് ഉറപ്പുവരുത്തണമെന്നും യോഗം നിര്‍ദേശിച്ചു. ജില്ല പൊലീസ് മേധാവി ആര്‍.നിശാന്തിനി, ഡി.എം.ഒ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ, എന്‍.എച്ച്.എം ഡി.പി.എം ഡോ.എബി സുഷന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.സി.എസ് നന്ദിനി, ഡി.ഡി.പി എസ്. ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.