കേരളം

kerala

ETV Bharat / state

തിരുവല്ലയിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിനെതിരെ നാട്ടുകാര്‍

സംസ്ക്കരണ കേന്ദ്രത്തോട് ചേർന്ന് ഒഴുകുന്ന മുല്ലേലിൽ തോടിന് സമീപത്ത് ജെസിബി ഉപയോഗിച്ച് വലിയ കുഴി എടുത്ത ശേഷം പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ ഇട്ട് മൂടുന്നതാണ് പരാതിക്ക് ഇടയാക്കിയിരിക്കുന്നത്.

By

Published : Mar 18, 2020, 1:52 AM IST

Thiruvalla latest news pathanamthitta latest news തിരുവല്ല വാര്‍ത്തകള്‍ പത്തനംതിട്ട വാര്‍ത്തകള്‍
തിരുവല്ലയിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിനെതിരെ നാട്ടുകാര്‍

പത്തനംതിട്ട: തിരുവല്ല നഗര മധ്യത്തിലെ മാലിന്യ സംസ്ക്കരണ കേന്ദ്രം പൊതുജനാരോഗ്യത്തിന് ഭീഷണി ഉയർത്തുന്നു. നഗരസഭാ പരിധിയിൽ നിന്നടക്കം ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ സംസ്ക്കരണ കേന്ദ്രത്തിനോട് ചേർന്ന ഭൂമിയിൽ കുഴിച്ചു മൂടുന്നതാണ് ആരോഗ്യ ഭീഷണി ഉയർത്തുന്നത്. പുഷ്പഗിരി റോഡിൽ ഇൻഡോർ ക്രിക്കറ്റ് സ്റ്റേഡിയത്തിന് പിന്നിലായുള്ള നഗരസഭാ ഭൂമിയിലാണ് അശാസ്ത്രീയമായി മാലിന്യം സംസ്ക്കരിക്കുന്നത്. സ്വകാര്യ ഏജൻസിക്കാണ് കേന്ദ്രത്തിന്‍റെ നടത്തിപ്പ് ചുമതല. സംസ്ക്കരണ കേന്ദ്രത്തോട് ചേർന്ന് ഒഴുകുന്ന മുല്ലേലിൽ തോടിന് സമീപത്ത് ജെസിബി ഉപയോഗിച്ച് വലിയ കുഴി എടുത്ത ശേഷം പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ ഇട്ട് മൂടുന്നതാണ് പരാതിക്ക് ഇടയാക്കിയിരിക്കുന്നത്.

തിരുവല്ലയിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിനെതിരെ നാട്ടുകാര്‍

മുല്ലേലിൽ തോട്ടിലെ ജലത്തിൽ കലരുന്ന മാലിന്യം കാലക്രമത്തിൽ മണിമലയാറിന്‍റെ കൈവഴികളിലൂടെ ഒഴുകി അപ്പർ കുട്ടനാടൻ മേഖലയിലും നിരവധി പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് വഴി തെളിച്ചേക്കാമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ഇത്തരത്തിൽ മാലിന്യം സംസ്ക്കരിക്കുന്നത് സംബന്ധിച്ച് ചൊവ്വാഴ്ച നടന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ ചില അംഗങ്ങൾ എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ആയിരത്തിലധികം രോഗികൾ ചികിത്സ തേടുന്ന സ്വകാര്യ മെഡിക്കൽ കോളജും, നിരവധി ഫ്ലാറ്റുകളും സ്ഥിതി ചെയ്യുന്ന ജനവാസ കേന്ദ്രത്തിന് മധ്യത്തിൽ ഇത്തരത്തിൽ മാലിന്യം അശാസ്ത്രീയമായി സംസ്ക്കരിക്കുന്നത് നിരവധി ആരോഗ്യ - പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് നാട്ടുകാരുടെ പരാതി.

ABOUT THE AUTHOR

...view details