കേരളം

kerala

ETV Bharat / state

കല്ലൂപ്പാറ സ്വദേശി കൊവിഡ്‌ ബാധിച്ച് മരിച്ചു - കൊവിഡ്‌ 19

ഡല്‍ഹി എല്‍എന്‍ജെപി ആശുപത്രിയില്‍ ശനിയാഴ്‌ച രാത്രി 11 മണിക്കായിരുന്നു അന്ത്യം.

തിരുവല്ല കല്ലൂപ്പാറ സ്വദേശി കൊവിഡ്‌ ബാധിച്ച് മരിച്ചു  തിരുവല്ല  കൊവിഡ്‌ 19  covid 19
തിരുവല്ല കല്ലൂപ്പാറ സ്വദേശി കൊവിഡ്‌ ബാധിച്ച് മരിച്ചു

By

Published : Jun 7, 2020, 10:02 PM IST

പത്തനംതിട്ട: ഡല്‍ഹിയില്‍ കല്ലൂപ്പാറ സ്വദേശി കൊവിഡ്‌ ബാധിച്ചു മരിച്ചു. കല്ലൂപ്പാറ പഞ്ചായത്തില്‍ തുരുത്തിക്കാട് കുംഭമല സ്വദേശി എ.കെ.രാജപ്പനാണ് മരിച്ചത്. 54 വയസായിരുന്നു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ എക്‌സ്‌റേ ടെക്‌നീഷ്യനായി ജോലി ചെയ്‌തിരുന്ന രാജപ്പന് കൊവിഡ്‌ ലക്ഷണങ്ങളോടെ വ്യാഴാഴ്‌ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡല്‍ഹി എല്‍എന്‍ജെപി ആശുപത്രിയില്‍ ശനിയാഴ്‌ച രാത്രി 11 മണിക്കായിരുന്നു അന്ത്യം. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മൃതശരീരം ഡല്‍ഹിയില്‍ സംസ്‌കരിക്കും. കഴിഞ്ഞ 30 വര്‍ഷമായി കുടുംബ സമേതം ഡല്‍ഹിയിലാണ് താമസം.

ABOUT THE AUTHOR

...view details