കേരളം

kerala

ETV Bharat / state

കസ്റ്റഡിയിലെടുത്ത യുവാവിന്‍റെ മരണം; വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം - വനംവകുപ്പ്

പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി

Forest Officers  പത്തനംതിട്ട  ചിറ്റാർ  വനംവകുപ്പ്  ഫോറസ്റ്റ് ഓഫീസ്
കസ്റ്റഡിയിലെടുത്ത യുവാവിന്‍റെ മരണം; വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം

By

Published : Aug 1, 2020, 7:30 PM IST

പത്തനംതിട്ട: ചിറ്റാർ കുടപ്പനയിൽ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത യുവാവ് കിണറ്റിൽ വീണ് മരിച്ച സംഭവത്തിൽ എട്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. കേസിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലയിലെ മറ്റ് ഫോറസ്റ്റ് ഓഫീസുകളിലേക്കാണ് സ്ഥലം മാറ്റിയത്. ചീഫ് കൺസർവേറ്റർ ഫോറസിന്‍റേതാണ് നടപടി. റേഞ്ച് ഓഫീസർ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ രാജേഷ് കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ.കെ പ്രദീപ് കുമാർ, ബീറ്റ് ഓഫീസർമാരായ എൻ. സന്തോഷ്, ടി. അനിൽ കുമാർ, ലക്ഷ്മി തുടങ്ങിയ എട്ട് ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്.

സംഭവത്തിൽ മരിച്ച മത്തായിയുടെ കുടുംബത്തിന്‍റേയും നാട്ടുകാരുടേയും ഭാഗത്തുനിന്ന് വലിയ പ്രതിഷേധം ഉയർന്നിരുന്നു. നീതി ലഭിച്ചില്ലെങ്കിൽ മൃതദേഹം സംസ്ക്കരിക്കില്ലെന്നും ആത്മഹത്യ ചെയ്യുമെന്നും മത്തായിയുടെ ഭാര്യ പറഞ്ഞിരുന്നു. ചിറ്റാർ ഫോറസ്റ്റ് അസിസ്റ്റന്‍റ് റേഞ്ച് ഓഫീസിന് മുൻപിൽ വിവിധ രാഷ്‌ട്രീയ പാർട്ടിക്കാർ സമര പ്രഖ്യാപനം നടത്തിയിരുന്നു.

ABOUT THE AUTHOR

...view details