കേരളം

kerala

ETV Bharat / state

Religious Ceremonies And Events : കളമശ്ശേരി ബോംബ് സ്ഫോടനം; മതപരമായ ചടങ്ങുകളും പരിപാടികളും മുൻകൂട്ടി അറിയിക്കണമെന്ന് പൊലീസ് - Kottayam police inspection

Religious Ceremonies and Events should be reported : മതപരമായ ചടങ്ങുകൾ, കൂടിച്ചേരലുകൾ, ഉത്സവപരിപാടികൾ, മതസംഘടനകൾ നടത്തുന്ന പരിപാടികൾ തുടങ്ങിയവയെല്ലാം അതതു പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ മാരെ നേരത്തേ അറിയിക്കണം

Kalamassery bomb blast  Events should be reported to the police in advance  Events Should Reported In Advance  Kalamassery blast  Religious Ceremonies and Events should be reported  കളമശ്ശേരി ബോംബ് സ്ഫോടനം  കളമശ്ശേരി സ്ഫോടനം  കോട്ടയത്ത് പോലീസിന്‍റെ പരിശോധന  Kottayam police inspection  Ernakulam bomb blast
Events Should Reported In Advance

By ETV Bharat Kerala Team

Published : Oct 29, 2023, 6:53 PM IST

പത്തനംതിട്ട: ജില്ലയിൽ മതപരമായ പൊതുചടങ്ങുകളും പരിപാടികളും നടത്തുന്നവർ പൊലീസിനെ മുൻകൂട്ടി അറിയിക്കണമെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി.അജിത്ത് ഐപിഎസ്. കളമശ്ശേരി ബോംബ് സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിലാണ് നിർദേശം. മതപരമായ ചടങ്ങുകൾ, കൂടിച്ചേരലുകൾ, ഉത്സവപരിപാടികൾ, മതസംഘടനകൾ നടത്തുന്ന പരിപാടികൾ തുടങ്ങിയവയെല്ലാം അതതു പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒമാരെ നേരത്തേ അറിയിക്കണം (Events Should Reported In Advance).

കൺവെൻഷനുകൾ, മതപ്രഭാഷണങ്ങൾ, ആളുകൾ ഒത്തുകൂടുന്ന വിവിധ ചടങ്ങുകൾ തുടങ്ങിയ എല്ലാ പരിപാടികൾക്കും നിർദേശം ബാധകമാണ്. പൊലീസിന്‍റെ അറിവോ അനുമതിയോ ഇല്ലാതെ ഇത്തരം പരിപാടികൾ നടത്തിയാൽ സംഘാടകർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും. നിലവിലെ സാഹചര്യത്തിൽ ജില്ലയിൽ സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കിയതായും, പരിശോധനകൾ കർശനമായി തുടരുന്നതായും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

തകൃതിയായി പരിശോധന കോട്ടയത്തും: കളമശ്ശേരിയിലെ സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ കോട്ടയത്ത് പൊലീസിന്‍റെ പരിശോധന (Kottayam police inspection). കോട്ടയം വെസ്റ്റ് പൊലീസിന്‍റെ നേതൃത്വത്തിൽ കോട്ടയം കെഎസ്‌ആര്‍ടിസി ബസ്സ് സ്റ്റാന്‍ഡിൽ പരിശോധന നടത്തി. സംശയാസ്‌പദമായി കണ്ടവരെ ചോദ്യം ചെയ്‌ത് അവരുടെ പക്കൽ ഉണ്ടായിരുന്ന ലഗേജുകൾ പൊലീസ് തുറന്നു പരിശോധിച്ചു.

ബസ് സ്റ്റാൻഡിന്‍റെ പരിസരത്തും പരിശോധന നടത്തി. യാത്രക്കാരുടെ വിശ്രമ സ്ഥലത്ത് നിന്ന് കിട്ടിയ ബിഗ് ഷോപ്പർ പൊലീസ്‌ എയ്‌ഡ് പോസ്റ്റിലേക്ക് മാറ്റി. നഗരത്തിന്‍റെ വിവിധ ഇടങ്ങളിലും പൊലീസ് പരിശോധന നടത്തി. വെസ്റ്റ് സ്റ്റേഷൻ സബ് ഇൻസ്‌പെക്‌ടർ അജ്‌മൽ ഹുസൈന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. നാഗമ്പടം ബസ് സ്റ്റാൻഡ്, വഴിയോര കച്ചവട കേന്ദ്രങ്ങൾ റെയിൽവേ സ്റ്റേഷന്‍, ഷോപ്പിങ്‌ കോംപ്ലക്‌സ്‌ എന്നിവിടങ്ങളിലും പരിശോധന നടത്തി.

കാസർകോട് റെയിൽവേ സ്റ്റേഷനിലും പരിശോധന: കളമശ്ശേരിയിൽ സ്ഫോടനം നടന്ന പശ്ചാത്തലത്തിൽ കാസർകോട് റെയിൽവേ സ്റ്റേഷനിലും പരിശോധന. റെയിൽവേ പൊലീസും ആർപിഎഫും ചേർന്നാണ് പരിശോധന നടത്തുന്നത്. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന സംഘത്തിലുണ്ട്. യാത്രക്കാരെ പരിശോധനക്ക് ശേഷമാണ് കടത്തി വിടുന്നത്. യാത്രക്കാരുടെ ബാഗ് അടക്കം തുറന്ന് പരിശോധിക്കുന്നുണ്ട്. പാർസൽ വിഭാഗത്തിലും പരിശോധന നടത്തുന്നുണ്ട്. സംശയം തോന്നിയവരെ നിരീക്ഷിക്കുന്നുണ്ട്. ജില്ലയിലെ മറ്റു റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, പ്രാർത്ഥന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പരിശോധനക്ക് നിർദേശം നൽകിയിട്ടുണ്ട്. ടൂറിസം കേന്ദ്രങ്ങളിൽ പ്രത്യേക ജാഗ്രതാനിർദേശം നൽകി.

ALSO READ:കളമശ്ശേരി സ്ഫോടനം; കാസർകോട് റെയിൽവേ സ്റ്റേഷനിലും പരിശോധന

കളമശ്ശേരി സ്ഫോടനത്തെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ യഹോവ സാക്ഷികളുടെ രാജ്യ ഹാളുകൾക്ക് സമീപവും പോലീസ് പരിശോധന നടത്തുന്നുണ്ട്‌. ജില്ലയിൽ തിരുവനന്തപുരം സിറ്റിയിലെ കുന്നുകുഴി, ശംഖുമുഖം, നെടുമങ്ങാട്, പാലോട്, നെയ്യാറ്റിൻകര തുടങ്ങി 12 ഓളം ഇടങ്ങളിൽ യഹോവ സാക്ഷികളുടെ രാജ്യ ഹാളുകൾ ഉണ്ട്. ഇവിടങ്ങളിലെല്ലാം സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. തിങ്കൾ മുതൽ ശനിയാഴ്‌ച വരെ വൈകുന്നേരം 5:30 നും ഞായറാഴ്‌ച ദിനങ്ങളിൽ രാവിലെ എട്ടു മുതൽ 5 മണി വരെയുമാണ് ഇവർ ഒത്തു കൂടുന്നത്.

ALSO READ:സ്‌ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഫേസ്ബുക്ക് പോസ്റ്റ്; സഭയുടെ നിലപാടില്‍ പ്രതിഷേധമെന്ന് പൊലീസില്‍ കീഴടങ്ങിയ ഡൊമനിക് മാർട്ടിൻ

ABOUT THE AUTHOR

...view details