കേരളം

kerala

ETV Bharat / state

കക്കി- ആനത്തോട് ഡാം പ്രദേശത്ത് റെഡ് അലർട്ട്; ഡാമിന്‍റെ ഷട്ടറുകൾ ഉയർത്താൻ സാധ്യത - കക്കാട്ടാറ്

ഡാമിന്‍റെ പരമാവധി ശേഷി 981.46 മീറ്ററാണ്. നിലവിൽ 978.33 ആണ് ഡാമിലെ ജലനിരപ്പ്. ഈ സാഹചര്യത്തിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

Kakki-Anathode Dam  റെഡ് അലർട്ട്  Red Alert  Anathode Dam  Possibility to raise the shutters of the dam  കക്കി-ആനത്തോട് ഡാം  ആനത്തോട് ഡാം  ഡാമിന്‍റെ ഷട്ടറുകൾ ഉയർത്താൻ സാധ്യത  പമ്പ  കക്കാട്ടാറ്  പത്തനംതിട്ട ജില്ല ഭരണകൂടം
കക്കി-ആനത്തോട് ഡാം പ്രദേശത്ത് റെഡ് അലർട്ട്

By

Published : Oct 15, 2021, 9:01 PM IST

Updated : Oct 15, 2021, 9:56 PM IST

പത്തനംതിട്ട: കെഎസ്ഇബി ലിമിറ്റഡിന്‍റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കി-ആനത്തോട് ഡാം പ്രദേശത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. റിസര്‍വോയറിന്‍റെ വൃഷ്‌ടി പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്‌ത മഴയുടെ ഫലമായും റിസര്‍വോയറിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനാലും റിസര്‍വോയറിന്‍റെ അനുവദനീയമായ പരമാവധി ശേഷിയിലേക്കു ജലനിരപ്പ് എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.

റിസര്‍വോയറിന്‍റെ പരമാവധി ശേഷി 981.46 മീറ്ററാണ്. എന്നാല്‍, 2021 ഒക്ടോബര്‍ 11 മുതല്‍ 20 വരെയുള്ള കാലയളവില്‍ റിസര്‍വോയറില്‍ സംഭരിക്കുവാന്‍ അനുവദിക്കപ്പെട്ട പരമാവധി ജലനിരപ്പ് (അപ്പര്‍ റൂള്‍ ലെവല്‍) 978.83 മീറ്റര്‍ ആണ്.

കക്കി-ആനത്തോട് റിസര്‍വോയറിന്‍റെ നീല, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നത് യഥാക്രമം 976.83 മീറ്റര്‍, 977.83 മീറ്റര്‍, 978.33 മീറ്റര്‍ ജലനിരപ്പ് എത്തിച്ചേരുമ്പോഴാണ്. ഇത്തരത്തില്‍ ജലനിരപ്പ് എത്തിച്ചേര്‍ന്നതിനാല്‍ 11/10/2021 ന് നീല അലര്‍ട്ടും 12/10/2021 ന് ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുള്ളതാണ്. ഇന്ന് (15.10.2021) വൈകിട്ട് 5.00 മണിക്ക് റിസര്‍വോയറിന്‍റെ ജലനിരപ്പ് 978.33 മീറ്ററില്‍ എത്തിയിട്ടുള്ളതിനാല്‍ കെഎസ്ഇബി അണക്കെട്ട് സുരക്ഷാ വിഭാഗമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഈ സാഹചര്യത്തില്‍ പമ്പാ നദിയുടെയും കക്കാട്ടാറിന്‍റെയും ഇരുകരകളില്‍ താമസിക്കുന്നവരും ശബരിമല തീര്‍ഥാടകരും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തണമെന്ന് ജില്ല കലക്‌ടറും ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ്.അയ്യര്‍ അറിയിച്ചു.

നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും ആവശ്യമെങ്കില്‍ അധികൃതര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് മറ്റുള്ളവരും സുരക്ഷിത സ്ഥാനത്തേക്കോ ക്യാമ്പുകളിലേക്കോ മാറേണ്ടതുമാണെന്നും ജില്ല ഭരണകൂടം അറിയിച്ചു.

Also Read: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതി

Last Updated : Oct 15, 2021, 9:56 PM IST

ABOUT THE AUTHOR

...view details