കേരളം

kerala

ഓണത്തിന് മുമ്പ് പരമാവധി ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കുമെന്ന് മന്ത്രി കെ. രാജു

റീബില്‍ഡ് കേരള പദ്ധതി പ്രകാരം പുനര്‍നിര്‍മിച്ച 18 വീടുകളുടെ താക്കോല്‍ ദാനം മന്ത്രി കെ. രാജു നിര്‍വഹിച്ചു.

By

Published : Sep 7, 2019, 12:00 AM IST

Published : Sep 7, 2019, 12:00 AM IST

ഓണത്തിന് മുമ്പ് പരമാവധി ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കുമെന്ന് മന്ത്രി കെ രാജു

പത്തനംതിട്ട:ഓണത്തിന് മുമ്പ് പരമാവധി ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി അഡ്വ.കെ.രാജു. കോഴഞ്ചേരി സെന്‍റ് തോമസ് മാര്‍ത്തോമ ഇടവക പ്രാര്‍ഥനാലയ ഹാളില്‍ നടന്ന ചടങ്ങില്‍ റീബില്‍ഡ് കേരള പദ്ധതി പ്രകാരം പുനര്‍നിര്‍മിച്ച 18 വീടുകളുടെ താക്കോല്‍ ദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ വര്‍ഷമുണ്ടായ മഹാപ്രളയത്തില്‍ ജില്ലയില്‍ 615 വീടുകള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. അവയില്‍ 341 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അത്തിക്കയം സ്വദേശിനി കുഴിയ്ക്കല്‍ ശാന്തമ്മ ആദ്യ താക്കോല്‍ ഏറ്റുവാങ്ങി. കോഴഞ്ചേരി താലൂക്കിലെ ഒമ്പതും കോന്നി, മല്ലപ്പള്ളി താലൂക്കുകളിലെ രണ്ട് വീതവും റാന്നി താലൂക്കിലെ അഞ്ചും വീടുകളുടെ താക്കോലാണ് ഗുണഭോക്താക്കള്‍ക്ക് കൈമാറിയത്. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ സംസ്ഥാന സര്‍ക്കാരിന്‍റെ റീബില്‍ഡ് കേരള പദ്ധതി പ്രകാരമാണ് പുനര്‍നിര്‍മിച്ചത്. കുടുംബശ്രീ അഗതി ആശ്രയ കിറ്റും മന്ത്രി യോഗത്തില്‍ വിതരണം ചെയ്‌തു. ആദ്യ കിറ്റ് സരോജിനി ഭാസ്‌ക്കരന്‍ ഏറ്റുവാങ്ങി. വീണാ ജോര്‍ജ് എം.എല്‍.എ, ജില്ലാ കലക്‌ടര്‍ പി.ബി നൂഹ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഓണത്തിന് മുമ്പ് പരമാവധി ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കുമെന്ന് മന്ത്രി കെ. രാജു

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details