പത്തനംതിട്ട : പാരാമെഡിക്കൽ ജീവനക്കാരിയെ കടന്നു പിടിക്കാൻ ശ്രമിച്ച താത്‌കാലിക ജീവനക്കാരൻ അറസ്‌റ്റിൽ. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ പാരാ മെഡിക്കൽ ജീവനക്കാരിയെ കടന്നു പിടിക്കാൻ ശ്രമിച്ച താത്‌കാലിക ജീവനക്കാരനായ ചിറ്റാർ സ്വദേശി അനന്തരാജൻ (30) ആണ് അറസ്‌റ്റിലായത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം.
ജീവനക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ആശുപത്രി താത്‌കാലിക ജീവനക്കാരൻ അറസ്‌റ്റിൽ - rape attempt temporary employee arrest
താത്‌കാലിക ജീവനക്കാരനായ ചിറ്റാർ സ്വദേശി അനന്തരാജൻ ആണ് അറസ്‌റ്റിലായത്.
ജീവക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ആശുപത്രി താത്‌കാലിക ജീവനക്കാരൻ അറസ്‌റ്റിൽ
ജീവനക്കാരിയെ പ്രതി ഡ്യൂട്ടി റൂമിലെത്തി കടന്നു പിടിക്കാൻ ശ്രമിച്ചതയാണ് പരാതി. രാത്രി ആയതിനാല്‍ ഡ്യൂട്ടി റൂമില്‍ ഈ സമയം വേറെ ആരും ഉണ്ടായിരുന്നില്ല. കടന്നു പിടിക്കാൻ ശ്രമിച്ചതോടെ ജീവനക്കാരി ബഹളം വയ്‌ക്കുകയും ബഹളം കേട്ടെത്തിയ ആശുപത്രി ജീവനക്കാർ പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.
Last Updated : Apr 17, 2021, 1:08 PM IST